നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ നടന്‍ ദിലീപിന്റെ പരാതി. കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ഡിജിപി, ക്രൈംബ്രാഞ്ച് എഡിജിപി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ദിലീപ് പറ യുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ നടന്‍ ദിലീപിന്റെ പരാതി. കേസ് അട്ടിമറി ക്കാനാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അഭിമുഖം വഴി ശ്രമിക്കുന്നതെന്ന് ഡിജിപി,ക്രൈംബ്രാഞ്ച് എഡിജിപി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ ദിലീപ് പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് സംവിധായകനുമായുള്ള അഭിമുഖത്തിന് പിന്നി ലെന്നും പരാതിയില്‍ പറയുന്നു. ബൈജു പൗലോസിന്റെ ഫോണ്‍ കോള്‍,വാട്സ് ആപ്പ് വിശദാംശങ്ങള്‍ പരിശോധിക്കണം. തുടരന്വേഷണത്തില്‍ എതിര്‍പ്പില്ല. എന്നാല്‍ അന്വേഷണം ബൈജു പൗലോസിനെ ഏല്‍പ്പിക്കരുതെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു. പ്രോസി ക്യൂ ട്ടറെ രാജിവെപ്പിച്ചത് വിസ്താരം നീട്ടാനാണ്. തുടരന്വേഷണ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ദേശിക്കണമെന്നും ദിലീപിന്റെ പരാതിയില്‍ പറയുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രോസിക്യൂഷന്‍ തുടരന്വേഷണം ആവ ശ്യപ്പെട്ട് കോടതിയില്‍ കത്ത് നല്‍കിയിരുന്നു.വിചാരണ നിര്‍ത്തിവെച്ച് തുടരന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത് നടിയെ ആക്രമിച്ച കേസില്‍ കൊച്ചിയിലെ വിചാരണക്കോടതിയില്‍ വിചാരണ അ ന്തിമഘട്ടത്തിലാണ്. കേസില്‍ ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതി നിര്‍ ദേശം നല്‍കിയിട്ടുള്ളത്.
അന്വേഷണം വേണമെന്ന് ആക്രമണത്തിനിരയായ നടി
ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ അന്വേഷണം വേ ണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിയ്ക്ക് കത്തയച്ചു. കേസില്‍ രണ്ടാ മത്തെ പ്രോസിക്യൂട്ടറും രാജിവെച്ചതില്‍ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു. ഇതിന് പിന്നാ ലെയാണ് സംഭവത്തില്‍ പ്രോസിക്യൂഷനെതിരെ പരാതിയു മായി ദിലീപ് എത്തിയത്.
കേസിലെ പ്രതിയായ ദിലീപ് ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടിരുന്നുവെന്ന് സംവിധായകന്‍ ബാല ച ന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ ക്കു റിച്ചും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം തുടരന്വേഷണം വേണമെന്നാണ് നടി ആവശ്യപ്പെട്ടിട്ടുള്ളത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.