ഹൈന്ദവ ദൈവങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് സ്പീക്കര്‍ എ എന്‍ ഷംസീറിനെതി രെ കേസ് കൊടുക്കുന്നത് മതരാഷ്ട്രവാദികളുടെ കുത്തിത്തിരിപ്പാണെന്നും അതൊ ക്കെ മുസ്ലിംവിരുദ്ധതയുടെ വംശീയ വൈരത്തില്‍ നിന്നും വരുന്ന സംഘിഭ്രാന്താണെ ന്നും കെ ടി കുഞ്ഞിക്കണ്ണന്‍. ‘സംഘിക്കെന്ത് മിത്ത്? എന്ത് ദൈവം’ എന്ന തലക്കെട്ടിലാ ണ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചരിത്രത്തെയും ശാസ്ത്രത്തെയും സംബ ന്ധിച്ച അജ്ഞതയുടെ തിരുമന്തന്‍ തലകളുമായി നടക്കുന്ന ഇവരോട് പറഞ്ഞിട്ട് കാര്യ മൊന്നുമില്ലെന്നും കുഞ്ഞിക്കണ്ണന്‍ പോസ്റ്റില്‍ പറയുന്നു.
ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ ഹൈന്ദവദൈവങ്ങളെ മിത്താക്കി അപമാനിച്ചുവെന്ന് ആരോ പിച്ച് ഒരു സംഘി കേസ് കൊടുത്തായി അ റിഞ്ഞു!. മിത്ത് എന്ന പ്ര യോ ഗം എങ്ങനെയാണപ്പാ ദൈവത്തെ അപ മാനിക്കലാവുന്നതെന്ന് എത്രയാലോച്ചിട്ടും പിടികിട്ടുന്നില്ലല്ലോ സംഘിക ളെ? ഓ, നിങ്ങ ള്‍ പഠിച്ച സ്‌കുളിലല്ലല്ലോ നമ്മളൊക്കെ പഠി ച്ചത്. അതെ, കാട്ടുകോഴിക്കെന്ത് സംക്രാന്തിയെന്ന് ചോദിക്കുന്നത് പോലെ സംഘിക്കെന്ത് മിത്ത്? എന്ത് ദൈവം ?
അപര മതവിരോധത്തിന്റെ ഉന്മാദത്മകമായ വിദ്വേഷത്തില്‍ പെട്ടുപോയവര്‍ക്ക് മിത്തും ദൈവവും അവ തമ്മിലുള്ള ബന്ധവും, അതൊക്കെ രൂപപ്പെട്ടു വന്ന ചരിത്രത്തെയും സംസ്‌കാരത്തെയുമൊ ക്കെ സംബന്ധിച്ച് അറിയണമെന്നില്ല. ചാണകത്തില്‍ പ്ലൂട്ടോണിയവും പൗരാണിക ഇന്ത്യയില്‍ പ്ലാ സ്റ്റിക്‌സര്‍ജറിയും കാണ്ഡകോശ സിദ്ധാന്തവും ഉണ്ടായിരുന്നെന്ന് പാടിനടക്കുന്നവരാണല്ലോ ഇക്കൂ ട്ടര്‍. ചരിത്രത്തെയും ശാസ്ത്രത്തെയും സംബന്ധിച്ച അജ്ഞതയുടെ തിരുമന്തന്‍ തലകളുമായി നട ക്കുന്ന ഇവരോട് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഇവരുടെ ഇത്തരം പ്രചരണങ്ങളിലൂടെ പലരും തെറ്റി ധരിപ്പിക്കപ്പെടാം.
ഷംസീറിനെ ഹിന്ദുവിരുദ്ധനും ഹിന്ദുദൈവങ്ങളെ അപമാനിച്ച ആളുമായി വരുത്തി തീര്‍ക്കാനുമു ള്ള പ്രചാരണതന്ത്രത്തിന്റെ ഭാഗമാണ് ഇമ്മാതിരി അടിസ്ഥാനമില്ലാത്ത പരാതിയും കേസുമെല്ലാം. അതൊക്കെ മുസ്ലിം വിരുദ്ധതയുടെ വംശീയ വൈരത്തില്‍ നിന്നും വരുന്ന സംഘിഭ്രാന്താണെള്ള വര്‍ക്കറിയാം. ഷംസീര്‍ ഒരു ഹൈന്ദവത്തെയും അ പമാനിച്ചിട്ടില്ല. മിത്തുകളെ സംബന്ധിച്ച ചരിത്ര ബോധത്തെ കുറിച്ചൊക്കെ അജ്ഞരായ സംഘികളുടെ ഹെയ്റ്റ് കാമ്പയിന് ഷംസീറിന്റെ പ്രസംഗ വും ഉപയോഗിക്കാമോ യെന്ന വൃത്തികെട്ട ഗോള്‍വാക്കര്‍ പണ്ട് പറഞ്ഞ മറ്റേപണിയാണിത്.
ഗണപതി ഭഗവാന്‍ ഉള്‍പ്പെടെ വേദേതിഹാസ കഥകളിലൂടെ അവതരിപ്പിക്കപ്പെട്ട എല്ലാ മിത്തുകളും പൗരാണിക ജനതയുടെ ദൈവങ്ങളായി തന്നെയാണ് അവതരിപ്പിക്കപ്പെ ട്ടത്. ഗണഗോത്രകാലത്തെ മനുഷ്യരുടെ ഭക്ഷണശേഖരണം വനാന്തരങ്ങളില്‍ നിന്നുള്ള കായും കനികളുമായിരുന്നു. അതായ ത് പെറുക്കി തീനികാലഘട്ടം.ആ ഒരു ചരിത്ര കാലഘട്ടത്തില്‍ തങ്ങളുടെ ഭക്ഷണശേഖരണത്തിന് വി ഘ്‌നം സൃഷ്ടിച്ച ആനകളെ ദൈവമാക്കി മനുഷ്യര്‍ മന്ത്രവാദപരമായ അനുഷ്ഠാനങ്ങളിലുടെ പ്രീതി പ്പെടുത്തി അതിജീവനത്തിന്റെ വഴികള്‍ തേടുകയായിരുന്നു. ഇന്ത്യയുടെയും ലോകത്തിന്റെയും പ്രാക് ചരിത്രകാരന്മാര്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ഭൂമിയില്‍ പല ഭാഗങ്ങളിലായി സാ മൂഹ്യ ജീവിതത്തിന്റെ ആദ്യചുവടുകള്‍ വെച്ചു തുടങ്ങിയ മനുഷ്യര്‍ തങ്ങളുടെ ജീവിതത്തിന് പ്രതി കൂലമായ എല്ല പ്രകൃതി പ്രതിഭാസങ്ങളെയും ജന്തുക്കളെയും ദൈവങ്ങളാക്കി ആരാധിക്കുകയും അവ സൃഷ്ടിക്കുന്ന ഭയത്തെ അതിജീവിക്കാനുള്ള ദൈവ ചിന്താപദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയു മായിരുന്നു.
ഈ ഭൂമുഖത്ത് ഇച്ഛാശക്തിയോടെ ജീവിക്കാന്‍ ആദ്യകാല മനുഷ്യര്‍ക്ക് മതവും ദൈവ ചിന്താപദ്ധ തികളുമെല്ലാമെന്നാണ് മാര്‍ക്‌സ് തന്നെ വ്യക്തമാക്കിയത്.ചരിത്രത്തെയും സംസ്‌കാരത്തെയും അതിന്റെ രുപീകരണത്തിന്റെയും പരിണാമ വികാസ പ്രക്രിയയുടെ അടിസ്ഥാനത്തില്‍ മനസി ലാക്കാന്‍ കഴിയാത്ത മതരാഷ്ട്രവാദികളായ സംഘികളുടെ വിദ്വേഷ തികട്ടലാണ് ഇമ്മാതിരി കുത്തി തിരുപ്പുകളും കേസുകളുമൊക്കെ.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.