മലയാളിയായ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത്) നിരവധി ബോളിവുഡ് ഹിറ്റുഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത : മലയാളിയായ ബോളിവുഡ് ഗായകന്‍ കെകെ എന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. 53 വയസ്സായിരുന്നു.
കൊല്‍ക്കൊത്തയില്‍ സ്റ്റേജ് പരിപാടിക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോട്ടലിലേക്ക് മടങ്ങുകയും താമസിയാതെ മരിക്കുകയുമായിരുന്നു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മരണം. സംഗീത പരിപാടിയില്‍ ഒരു മണിക്കൂറോളം പങ്കെടുത്തിരുന്നു.
തന്റെ ഹിറ്റ് ഗാനമായ ആഖോം മേ തേരി എന്ന ഗാനം ആലപിക്കുകയും ശ്രോതാക്കളായവരെ കൊണ്ട് ആ ഗാനം ഏറ്റുപാടിപ്പിക്കുകയും ചെയ്ത ഉടനെ സ്റ്റേജില്‍ നിന്നും മടങ്ങുകയാണ് ഉണ്ടായത്.
ശാരിരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നു എന്നു പറഞ്ഞ കെകെ അദ്ദേഹം താമസിച്ചിരുന്ന ഗ്രാന്‍ഡ് ഹോട്ടലിലേക്ക് മടങ്ങി. നില വഷളയാതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബോളിവുഡിലെ പുതുതലമുറ ഗായകരില്‍ മികച്ച പ്രതിഭയായിരുന്നു കെകെ. അദ്ദേഹത്തിന്റെ ആകസ്മിക ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
മലയാളിയും ഡെല്‍ഹിയില്‍ പ്രവാസിയുമായിരുന്ന തൃശൂര്‍ തിരുവമ്പാടി സ്വദേശി സിഎസ് മേനോന്റേയും പൂങ്കുന്നം സ്വദേശിനി കനകവല്ലിയുടേയും മകനായി 1968 ലാണ് കെകെ ജനിച്ചത്. ഡെല്‍ഹിയിലായിരുന്നു വളര്‍ന്നതും പഠിച്ചതും.
മുവ്വായിരത്തോളം പരസ്യ ചിത്രങ്ങള്‍ക്കായി പാടിയിട്ടുണ്ട്. മലയാളം, കന്നഡ, തമിഴ്, മറാഠി, ബംഗാളി, ഗുജറാത്തി, ആസാമീസ് തെലുങ്ക് എന്നീ ഭാഷകളില്‍ പാടിയിട്ടുണ്ട്.
ബോളിവുഡ് ചിത്രമായ ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിലെ തടപ് തടപ് എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. ഗില്ലിയിലെ അപ്പടി പോട് എന്ന ഗാനം തമിഴിലെ സൂപ്പര്‍ ഹിറ്റായിരുന്നു.
മലയാള ചിത്രമായ പുതിയ മുഖത്തില്‍ രഹസ്യമായി എന്ന ഗാനവും ആലപിച്ചിട്ടുണ്ട്.
ജ്യോതിയാണ് ഭാര്യ നകുല്‍ കൃഷ്ണ,തമന്ന കൃഷ്ണ എന്നിവര്‍ മക്കളാണ്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.