Home

ഷോളയാര്‍ കൂടി തുറന്നു, ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു; തീരങ്ങളില്‍ രാത്രി സുരക്ഷിതമല്ലെന്ന് മുഖ്യമന്ത്രി

പെരിങ്ങല്‍കുത്ത് ഡാമിന് പുറമേ കേരള ഷോളയാര്‍ കൂടി തുറന്നതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് പത്തുസെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യ. ജലനിരപ്പ് ഉയര്‍ന്ന തോ ടെ ചാലക്കുടി പുഴയുടെ തീരപ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ തുടങ്ങി

തൃശൂര്‍: പെരിങ്ങല്‍കുത്ത് ഡാമിന് പുറമേ കേരള ഷോളയാര്‍ കൂടി തുറന്നതോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് പത്തുസെന്റിമീറ്റര്‍ വരെ ഉയരാന്‍ സാധ്യ. ജലനിരപ്പ് ഉയര്‍ന്നതോടെ ചാലക്കുടി പുഴയുടെ തീര പ്രദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ തുടങ്ങി.കനത്ത മഴയെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ വൈ കിട്ടോടെ കൂടുതല്‍ ജലം എത്തുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണ മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കാന്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെ ട്ടു. തൃശൂര്‍, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ള വരും ജാഗ്രത പുലര്‍ത്തണം. 2018 ലെ പ്ര ളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം. ചാലക്കുടി പു ഴയുടെ തീരങ്ങളില്‍ ഇന്ന് രാത്രി തുടരുന്നത് സുരക്ഷിതമല്ലെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. രേഖകളും ആവശ്യം വേണ്ട വസ്തുക്കളുമായി ജനം ക്യാമ്പുകളിലേക്ക് മാറണം. വൈകുന്നര മാ കുമ്പോഴേക്കും ജലനിരപ്പ് ഇനിയും കൂടുമെന്നും ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവന്‍ പേരും മാറി ത്താമസിക്കണമെന്നും മന്ത്രി മാധ്യമ ങ്ങളോട് പറഞ്ഞു.

ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ തയാറെടുപ്പുകള്‍ ആരംഭി ച്ചതായി റവന്യൂ മന്ത്രി അറിയിച്ചു. പുഴയില്‍ ഒഴുക്കു കൂടിയത് ഗൗരവതരമാണ്. എന്നാല്‍, അനാവശ്യ ഭീതിയുണ്ടാക്കരുത്. വാഹനങ്ങളില്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റും. ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രാത്രിയോടെ മാത്രമേ തമിഴ്നാട്ടില്‍ നിന്നുള്ള വെള്ളം പൂര്‍ണായും ഇവിടെ എത്തിത്തുടങ്ങൂവെന്ന് തൃശൂ ര്‍ കലക്ടര്‍ ഹരിത വി.കുമാര്‍ പറഞ്ഞു.പുഴയുടെ വൃഷ്ടി പ്രദേശ ത്തും കനത്ത മഴ പെയ്യുന്നുണ്ട്. ഇന്നലെ രാത്രിയാണു തമിഴ്നാട് ഷോളയാറിലെ വെള്ളം തുറന്നു വിട്ടു തുടങ്ങിയത്. ഇവിടെനിന്നും എത്ര വെള്ളം കൂടി തുറന്നുവിടുമെന്നു വ്യക്തമല്ല.

ചാലക്കുടി പുഴയിലെ വെള്ളം കടലിലേക്കു പോകുന്നത് ആശ്രയിച്ചാണ് ഈ പ്രദേശത്തു വെള്ളം കയറുക യും ഇറങ്ങുകയും ചെയ്യുക. ഉച്ചവരെ വെള്ളം കടലിലേക്ക് ഒഴുകുന്നുണ്ട്. രാത്രി കടല്‍ കയറിയാല്‍ ഇതി ന്റെ വേഗം കുറയുമെന്ന ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ പുഴയുടെ തീരത്തേക്കു മാത്രമായി പ്രത്യേ ക സുരക്ഷാ സേനയെ ഒരുക്കിയിട്ടുണ്ടെന്നു കലക്ടര്‍ ഹരിത വി.കുമാര്‍ പറഞ്ഞു.

ദുരിതാശ്വാസ നടപടികള്‍ 2018ലെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി: റവന്യൂ മന്ത്രി
തൃശൂര്‍ 2018 ലെ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദുരിതാശ്വാസ നടപടികളെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ അവിടെത്തന്നെ കഴിയണം. ചാലക്കുടി പുഴ യില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിത്തുട ങ്ങി യിട്ടുണ്ട്.

നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി കെ രാജന്‍, കലക്ടര്‍ ഹരിത വി കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് നടപടിക ള്‍ ഊര്‍ജിതമാക്കിയത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.