Opinion

ഷോക്ക് മാസം തോറും; വൈദ്യുതി നിരക്ക് കമ്പനികള്‍ക്ക് തീരുമാനിക്കാം ; ചട്ടഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍

ഓരോ മാസവും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാവുന്ന ചട്ടഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. വൈദ്യുതി വിതരണക്കമ്പനികള്‍ക്ക് ഓരോ മാസവും നിരക്ക് കൂട്ടാന്‍ അനുവദിക്കുന്നതാണ് ചട്ടഭേദഗതി. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കമ്പനികള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കാം. ഇന്ധനച്ചെലവ്, പ്ര സരണ ചാര്‍ജ്, വൈദ്യുതി വാങ്ങുന്നതിലെ ചെലവ് തുടങ്ങി കമ്പനികള്‍ക്ക് വരുന്ന അ ധികച്ചിലവ് വൈദ്യുതി നിരക്കിലൂടെ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാം. ഇതേക്കു റിച്ച് പി.ആര്‍ കൃഷ്ണന്‍ എഴുതുന്നു.

സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രിയുടെ ഇരുട്ടടി
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവാഹ്ലാദം ദേശവാസികളുമായി പങ്കുവച്ചുകൊണ്ടുള്ളതായിരുന്നു ചെങ്കോട്ടയില്‍ ഇക്കൊല്ലം ആഗസ്റ്റ് 15ന് പ്രധാനമ്രന്തി നരേന്ദ്രമോദി നടത്തിയ സുദീര്‍ഘമായ പ്രസംഗം. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായിരിക്കും ഭരണത്തില്‍ തന്റെ ഓരോ കാല്‌വ യ്‌പെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ജനങ്ങളെ അഭിമാന പൂരിതമാക്കുന്നതോടൊപ്പം അവര്‍ ക്ക് ആശ്വാസം പകരുന്നതുമായിരിക്കും സര്‍ക്കാരിന്റെ പരിശ്രമമെന്നും മോദി പറയുകയുണ്ടായി. തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങളുടെ ശുഭാപ്തി വിശ്വാസം വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ശൈലിയും ഉദ്ദേശ്യവും.

പിന്നീടൊട്ടും വൈകിയില്ല. രണ്ടേ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ജനം കേള്‍ക്കുന്നത് മാസം തോറും വൈ ദ്യുതി നിരക്ക് കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത യാണ്. അതിനുവേണ്ടി വിതരണക്കമ്പ നിക്കാരെ അനുവദിക്കുന്നതിനുള്ള നിയമ ചട്ടഭേദഗതിയും പുറത്തിറക്കി. ആഗസ്റ്റ് 17ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ചട്ടഭേദഗതിയ നുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാസം തോറും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ വിതരണക്കമ്പനിക്കാര്‍ക്ക് അധികാരമുണ്ടായിരിക്കും. പെട്രോ ളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വര്‍ധിപ്പിക്കുന്നതു പോലെ വൈദ്യുതിയുടെ വിലയും കൂട്ടിക്കൊണ്ടിരിക്കാന്‍ കമ്പനികള്‍ക്ക് സാധിക്കും.

ഉല്പാദനവും വിതരണവും സ്വകാര്യമേഖലയ്ക്ക്,
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമെന്ന് തൊടുന്യായം
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതുസംബന്ധമായ ബില്ല് മോദി സര്‍ ക്കാര്‍ അവതരിപ്പിച്ചിരുന്നു. വൈദ്യുതി മേഖല അഭിമുഖീകരിക്കുന്ന പ്രതിസ ന്ധി തരണം ചെയ്യാ ന്‍ ഉല്പാദനവും വിതരണവും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊ ടുത്തേ പറ്റൂ എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു ബില്ല് സര്‍ക്കാര്‍ കൊണ്ടുവന്നത്. വൈ ദ്യുതി സ്വകാര്യവത്കരണ പ്രക്രിയയുടെ ഭാഗമായുള്ള നിയമഭേദഗതി ഇപ്പോള്‍ പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനയിലാണ്. സ്റ്റാന്റിങ് കമ്മിറ്റിയുടെ തീരുമാനമെന്തായിരിക്കുമെന്ന് അറിയാനിരി ക്കുന്നതേയുള്ളൂ. അതിനിടെയാണ് ധൃതിപിടിച്ച് വൈദ്യുതി നിരക്ക് വധിപ്പിക്കുവാനുള്ള നിയമ ചട്ടഭേദഗ തി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്. സര്‍ക്കാറിന് ഭൂരിപക്ഷമുള്ള ലോക്‌സഭയിലും സ്റ്റാന്റിങ് കമ്മിറ്റിയി ലും ഭേദഗതി ബില്ല് പാസാകുക തന്നെ ചെയ്യുമെന്ന മുന്‍നിര്‍ണയമാണ് ഈ നടപടിക്കു പിന്നിലെന്ന തില്‍ സംശയമില്ല.

സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം
കവര്‍ന്നെടുക്കുന്ന കേന്ദ്രം
ഇന്ധനവില വര്‍ധനയടക്കമുള്ളെ വൈദ്യുതി ലഭ്യമാക്കുന്നതിന് കമ്പനികള്‍ ക്ക് അധികച്ചെലവുണ്ടാവുകയാണെങ്കില്‍ ഫ്യുവല്‍ ആന്റ് പവര്‍പര്‍ച്ചേസ് അ ഡ്ജസ്റ്റ്‌മെന്റ് ചാര്‍ജ് എന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാമെന്ന് നിശ്ചയിക്കുന്നതാണ് സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയ ഭേദഗതി. ഈഭേദഗതി നടപ്പിലായാല്‍ വൈദ്യുതി നി രക്ക് നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിനോ നിലവില്‍ ഇതുസംബന്ധമായി പ്രവര്‍ത്തിക്കുന്ന റെഗുലേറ്ററി ക മ്മീഷനോ അധികാരം ഇല്ലാതാകും.മാത്രമല്ല, പൊതുമേഖലയില്‍ സംസ്ഥാന സര്‍ക്കാരുകളുടേതായുള്ള വൈദ്യുതി ബോര്‍ഡുകളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരവും ഇല്ലാതാകും.

ഇതിനും പുറമെ സംസ്ഥാന വൈദ്യുതി ബോര്‍ഡുകളില്‍ നിന്നും സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതിവാ ങ്ങാനും വില്‍ക്കാനും പൂര്‍ണ അധികാരമുണ്ടായിരിക്കുകയും ചെയ്യും.മാത്രമല്ല,പൊതുമേഖലയില്‍ ഉല്പാ ദിപ്പിക്കുകയോ കേന്ദ്രപൂളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുകയോ ചെയ്യേണ്ട വൈദ്യുതി സ്വകാര്യ ക മ്പനികള്‍ കൈക്കലാക്കു വാനും വഴിയൊരുക്കും. അങ്ങനെയായാല്‍ സ്വകാര്യ കമ്പനികളുടെ ഇഷ്ടാനുസ  രണം വൈദ്യുതിവിതരണ നിരക്കില്‍ വര്‍ധനകള്‍ ഏര്‍പ്പെടുത്താന്‍ അവസരമൊരുക്കുകയും ചെയ്യും. ഫലത്തില്‍ ജനങ്ങളുടെ മേല്‍ അധികച്ചെലവ് കെട്ടിവയ്ക്കുന്ന സ്ഥിതിയാണുണ്ടാവുക.

ഇത്തരത്തിലുള്ള ചട്ടഭേദഗതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് സംസ്ഥാന ഗവണ്മെന്റുകളില്‍ നി ന്നും ആഗസ്റ്റ് 17ലെ പ്രഖ്യാപനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ആവശ്യപ്പെട്ടിട്ടുള്ളത്. ജനങ്ങളുടെ ബുദ്ധി മുട്ടു കള്‍ വര്‍ധിപ്പിക്കുന്ന ഈ നടപടി കേരളം എതിര്‍ക്കുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്റ് നിയമം പാസാക്കിക്കഴിഞ്ഞാല്‍ അത് നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുകയില്ല എന്നതും വസ്തുതയാണ്.

പ്രഖ്യാപിത നയങ്ങള്‍ വിസ്മരിച്ച് കേന്ദ്രം
രാജ്യത്ത് എല്ലാവീട്ടിലും വൈദ്യുതി, പാചകവാതകം, ശുദ്ധജലം, ശൗചാലയം എന്നൊക്കെയാണ് മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്നാണ് ബിജെപി നേതാക്കളും പ്രധാന മന്ത്രിയും അവകാശപ്പെടുന്നത്. എന്നാല്‍ പൊതുമേഖലയില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വിതരണം സ്വകാര്യകമ്പനികളെ ഏല്പിച്ചാല്‍ ഗുണം ആര്‍ക്കാണുണ്ടാവുക?. ഉത്തരം വ്യക്തമാണ്,നേട്ടം പൊതുജനങ്ങള്‍ക്കായിരിക്കുകയില്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ നീക്കം. സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതിനു പകരം ധനികരെ അതിധനികരാക്കുന്ന നടപടിയാണ് തുടക്കം മുതല്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. അതിന്റെ തുടര്‍ച്ചയായി തന്നെയാണ് വൈദ്യുതി നിരക്കിനെക്കുറിച്ചുള്ള തീരുമാനവുമെന്നത് വ്യക്തം.

ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത പണം മുടക്കിയാണ് രാജ്യത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന പോരാട്ട കാലഘട്ടത്തിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു രാജ്യത്ത് പൊതുമേഖല സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുമെന്നത്.കമ്മ്യൂണിസ്റ്റുകാര്‍ അടങ്ങുന്ന ഇടതുപക്ഷമാണ് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി ഈ ആദര്‍ശം മുന്നോട്ടുവച്ചത്.

ഇതനുസരിച്ചാണ് നെഹ്‌റുവിയന്‍ ഭരണകാലത്ത് വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുസ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നതും ഇന്‍ഷൂറന്‍സ് കമ്പനികള്‍ ദേശസാത്കരിക്കപ്പെട്ടതും. ഈ നയ ത്തിന്റെ തുടര്‍ച്ചയായിട്ടു തന്നെയാണ് ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് പെട്രോളിയം കമ്പനികളു ടെ യും ബാങ്കുകളുടെയും ദേശസാ ത്കരണം. ഈ ആദര്‍ശത്തിന്റെ ഭാഗമായി ഇന്ത്യയുടെ പലഭാഗങ്ങളില്‍ എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും ഖനികളും പൊതുമേഖലയില്‍ ഉയര്‍ന്നുവന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവ സ്ഥയില്‍ മികച്ച സംഭാവനകളാണ് ഈ പൊതുസ്ഥാപനങ്ങള്‍ നല്‍കിയിട്ടുള്ളത്.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ സംഭവിച്ച സാമ്പ ത്തിക മാന്ദ്യങ്ങള്‍ മറികടക്കാന്‍ രജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ സഹായിച്ചുവെന്നതാണ് ചരിത്ര സത്യം. ഇത്തരത്തില്‍ രാജ്യത്തിന്റെ സാമ്പത്തികാഭിവൃദ്ധിക്ക് ശക്തിപകര്‍ന്ന വ്യവസായങ്ങളും സ്ഥാപന ങ്ങളും സ്വകാര്യ നിക്ഷേപകര്‍ക്ക് ഓരോന്നായി വിറ്റഴിക്കുന്ന നയമാണ് മോദി സര്‍ക്കാരിന്റെ തുടക്കം മുത ല്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഈ തുടര്‍ നയത്തിന്റെ ഭാഗമായിത്തന്നെയാണ് വൈദ്യുതി മേഖലയില്‍ നട പ്പാക്കാന്‍ കൊണ്ടുവന്നിട്ടുള്ള നിയമഭേദഗതിയുമെന്നതാണ് വസ്തുത.

ജനദ്രോഹ നടപടിയില്‍ നിന്നും സര്‍ക്കരിനെ
പിന്തിരിപ്പിക്കാന്‍ ഇടത് പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണം
ഇവിടെ എടുത്തുപറയേണ്ട ഒരു കാര്യം കൂടിയുണ്ട്. ഇപ്പോഴത്തെ നോട്ടിഫി ക്കേഷനു മുമ്പ് ഒരുതവണ ഇതുപോലൊരു നടപടി ഉത്തര്‍പ്രദേശിലുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രിയോഗി ആദിത്യനാഥിന്റെ യും മണ്ഡലം ഉള്‍ക്കൊള്ളുന്ന പ്രദേശത്തെ വൈദ്യുതി വിതരണം ചെയ്യുന്നത് പൊതുമേഖലയിലുള്ള പൂര്‍വാഞ്ചല്‍ വിദ്യുത് വിതരണ് നിഗം എന്ന സ്ഥാപ നമാണ്. ഈ സ്ഥാപനം സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. എന്നാല്‍ ജനംശക്ത മായ പ്രതിഷേധവുമായി രംഗത്തിറങ്ങി. എന്നാല്‍ ജനരോഷത്തെത്തുടര്‍ന്ന് കേന്ദ്ര വൈദ്യുതി മന്ത്രി ആര്‍ കെ. സിംഗിന് നടപടി പിന്‍വലിക്കേണ്ടതായോ നിറുത്തിവയ്‌ക്കേണ്ടതായോ വന്നു. ഇരമ്പിക്കയറിയ ഈ പ്രതിഷേധത്തിന്റെ അനുഭവം ഉണ്ടായിട്ടു പോലും ഇന്ത്യയൊട്ടാകെ ബാധിക്കുന്ന നിയമഭേദഗതി യു മായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടുള്ളത്.

ജനദ്രോഹപരമായ ഈ നടപടിയില്‍ നിന്നും സര്‍ക്കരിനെ പിന്തിരിപ്പിക്കേണ്ടതുണ്ട്. അതിനുവേണ്ടിയു ള്ള പ്രതിഷേധം കേരളത്തില്‍ മാത്രം പോരാ. രാജ്യവ്യാപകമായ പ്രതിഷേധമാണ് വേണ്ടത്. ആദിശയില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ നീങ്ങേണ്ടതുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.