ഷെയ്ഖ് ഹസീന എവിടെയും അഭയം തേടിയിട്ടില്ല ; മകന്‍ സജീബ് വാസിദ്.
ബംഗ്ലാദേശ് : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിദേശ രാജ്യങ്ങളില്‍ രാഷ്ട്രീയ അഭയം തേടിയെന്ന അഭ്യൂഹങ്ങള്‍ തള്ളി ഹസീനയുടെ മകന്‍ സജീബ് വാസിദ്.കഴിഞ്ഞ 24 മണിക്കൂറായി ഇന്ത്യയില്‍ തുടരുന്ന ഷെയ്ഖ് ഹസീന എവിടെയും അഭയം തേടിയിട്ടില്ലെന്ന് സജീബ് വാസിദ് ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ മാതാവ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതിനായി നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. രാജി വെച്ചതിനാല്‍ ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരില്ല. ഇനിയുളള സമയം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവിടാന്‍ സാധ്യതയുണ്ടെന്നും സജീബ് വാസിദ് പറഞ്ഞു.
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും സഹോദരി ഷെയ്ഖ് രെഹാനയും ഇന്ത്യയില്‍ നിന്ന് ലണ്ടനില്‍ താല്‍ക്കാലിക അഭയം തേടാന്‍ പദ്ധതിയിട്ടിരുന്നു എന്ന തരത്തിലും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടന്‍ ഷെയ്ഖ് ഹസീനയുടെ അഭ്യര്‍ത്ഥന തള്ളിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമേരിക്ക മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വിസ റദ്ദാക്കിയ വിവരവും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഹസീന യുകെയിലോ യുഎസിലോ അഭയം തേടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. തന്റെ മാതാവ് എവിടെയും അഭയംആവശ്യപ്പെട്ടിട്ടില്ല. അഭ്യൂഹങ്ങള്‍ തുടരുമ്ബോഴും ഇരു രാജ്യങ്ങളും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാത്തത് ശരിയല്ലയെന്നും സജീബ് വാസിദ് പറഞ്ഞു.
ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കുന്നു എന്ന വാര്‍ത്തയോടും സജീബ് പ്രതികരിച്ചു. യുഎസുമായി അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ല എന്നാണ് സജീബ് വാസിദ് പറയുന്നത്. കുടുംബം ഇപ്പോള്‍ ഒരുമിച്ച് സമയം ചെലവഴിക്കാന്‍ പദ്ധതിയിടുകയാണ്. എവിടെയാണ് തുടരുകയെന്ന് തീരുമാനം എടുത്തിട്ടില്ല. ഞാന്‍ വാഷിംഗ്ടണിലാണ്. എന്റെ സഹോദരി ദില്ലിയിലാണ് താമസിക്കുന്നത്. അമ്മയുടെ സഹോദരി ലണ്ടനിലാണ്. അമ്മ എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്‌തേക്കാം. ഇപ്പോള്‍ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും വാസിദ് പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.