Breaking News

ഷെയ്ഖ് മുഹമ്മദ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റുമായി ചർച്ച നടത്തി.

അബുദാബി : യുഎഇയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം  മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള വഴികൾ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്‌നും ചർച്ച നടത്തി. ഫോൺ വഴിയാണ് ഇരുവരും ചർച്ച ചെയ്തത്.  മധ്യപൂർവദേശത്തെ സംഭവവികാസങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇരു നേതാക്കളും പരസ്പര താൽപര്യമുള്ള പ്രാദേശിക, രാജ്യാന്തര വിഷയങ്ങളും അവലോകനം ചെയ്തു.
ഈ സാഹചര്യത്തിൽ ഗാസയിലും ലബനനിലും ഉടനടി വെടിനിർത്തലിന്‍റെ പ്രാധാന്യവും രാജ്യാന്തര നിയമങ്ങൾക്കനുസൃതമായി സിവിലിയന്മാർക്ക് പൂർണ സംരക്ഷണം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. അതേസമയം ഈ മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിന്  മാനുഷിക സഹായം ഉറപ്പാക്കാനും തീരുമാനിച്ചു. ന്യായവും സമഗ്രവും ശാശ്വതവുമായ സമാധാനത്തിന് വേണ്ടി വാദിക്കുന്നതോടൊപ്പം, പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന സംഘർഷത്തിന്‍റെ വ്യാപനം തടയുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. 
യുഎഇയും യൂറോപ്യൻ യൂണിയനും അതിലെ അംഗരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധവും എല്ലാവർക്കും പരസ്പര വികസനം കൈവരിക്കുന്ന വിധത്തിൽ അത് ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയും യുഎഇ പ്രസിഡന്‍റ് ആവർത്തിച്ചു. ഇരുപക്ഷത്തിനും പ്രയോജനകരമാകുന്ന സംയുക്ത ഗൾഫ്-യൂറോപ്യൻ സഹകരണത്തിനുള്ള പിന്തുണയും  പ്രകടിപ്പിച്ചു.   

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 days ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.