Breaking News

ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് യുഎഇയുടെ പുതിയ പ്രസിഡന്റ്

സായുധ സേനയുടെ ഉപ മേധാവിയുമായുടെ ചുമതല വഹിച്ചിരുന്ന ഷെയ്ഖ് മുഹമദ് ഇനി രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനുമാകും

ബുദാബി:  യുഎഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാനെ തിരഞ്ഞെടുത്തു.

ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാന്റെ പിന്തുടര്‍ച്ചവകാശിയായ ഷെയ്ഖ് മുഹമദ് രാജ്യത്തിന്റെ സൈന്യത്തിന്റെ ഉപമേധാവിയായിരുന്നു.

അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമദിനെ യുഎഇയിലെ ഏഴ് എമിറേറ്റുകളുടെ ഭരണത്തലവന്‍മാര്‍ ഉള്‍പ്പെടുന്ന സുപ്രീം കൗണ്‍സിലാണ് രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.

മെയ് 13 ന് അന്തരിച്ച പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന്റെ ഭൗതിക ശരീരം ഖബറടക്കിയ ശേഷം ഫെഡറല്‍ സുപ്രീം കൗണ്‍സില്‍ യോഗം ചേര്‍ന്ന് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയായിരുന്നു.

പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമദിനെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തും കവിത രചിച്ചത് സമുഹ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.

ദൈവം ഷെയ്ഖ് മുഹദ് ബിന്‍സായിദിന് ക്ഷമയോടെ പ്രവര്‍ത്തിക്കാന്‍ അനുഗ്രഹിക്കട്ടെ, മുന്നിലുള്ള പാത ലഘൂകരിക്കട്ടെ, ഷെയ്ഖ് ഖലീഫയുടെ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാണ് അദ്ദേഹം എന്നും ഷെയ്ഖ് മുഹമദ് ബിന്‍ റാഷിദ് കവിതയില്‍ കുറിച്ചു.

2004 മുതല്‍ അബുദാബി കിരീടവകാശിയായും യുഎഇ സൈന്യത്തിന്റെ ഉപമേധാവിയുമായും സേവനമനുഷ്ഠിച്ച് വരികയായിരുന്നു 61 കാരനായ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ്

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.