Breaking News

ഷെയ്ഖ് മുഹമദ് പുതിയ പ്രസിഡന്റ്, ഇന്ത്യയുമായി അടുത്ത സൗഹൃദം

ഇന്ത്യയും യുഎഇയും തമ്മിലുള്ള പരമ്പരാഗത സൗഹൃദത്തിന്റെ ഊഷ്മളത കാത്തു സൂക്ഷിക്കുന്നതില്‍ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് നിര്‍ണായക പങ്ക് വഹിക്കുന്നു

ബുദാബി  : യുഎഇയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ ഇന്ത്യയുമായി വളരെ അടുത്ത സൗഹൃദം ബന്ധം കാത്തുസൂക്ഷിക്കുന്ന ഭരണകര്‍ത്താവാണ്.

ഇന്ത്യാ -യുഎഇ ബന്ധത്തില്‍ വ്യാപാരത്തിനുമപ്പുറമുള്ള ആത്മബന്ധം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നയാളുമാണ്.

യുഎഇയുടെ പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രാലയത്തിന്റെ നിയന്ത്രണവും സൈന്യത്തിന്റെ മേല്‍നോട്ടവും വഹിച്ചിരുന്ന ഷെയ്ഖ് മുഹമദ് ഇന്ത്യയുമായി അടുത്തത് 2014 ലാണ്.

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന് അനാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിനു വേണ്ടി ചുമതലകള്‍ നിര്‍വഹിച്ചു വന്നത് ഷെയ്ഖ് മുഹമദ് ആയിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും പുതിയൊരു അദ്ധ്യായം എഴുതി ചേര്‍ത്തു. മൂന്നര പതിറ്റാണ്ടിനു ശേഷമായിരുന്നു ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഔദ്യോഗികമായി യുഎഇ സന്ദര്‍ശിച്ചത്. രണ്ടാം സന്ദര്‍ശത്തില്‍ പ്രധാനമന്ത്രി മോദിക്ക് യുഎഇയുടെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു.

മതസഹിഷ്ണുതയുടെ പ്രതീകമായി അബുദാബിയില്‍ ഹിന്ദുക്ഷേത്രത്തിന് സ്ഥലം അനുവദിച്ച് ലോക പ്രശംസ നേടി.

തുടര്‍ന്ന് 2019 ലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യാതിഥിയായി ഷെയ്ഖ് മുഹമദ് ബിന്‍ സായിദിനെ ഇന്ത്യ ക്ഷണിച്ചു.

ഇരു രാജ്യങ്ങളും തമ്മില്‍ അടുത്തിടെയാണ് സമഗ്ര സാമ്പത്തിക കരാര്‍ ഒപ്പിട്ടിരുന്നു.

ഇപ്പോള്‍ പൂര്‍ണ ഭരണച്ചുമതല ഏറ്റെടുക്കുന്നതോടെ ഇന്ത്യയുമായുള്ള സൗഹൃദം കൂടുതല്‍ ഊഷ്മളമായ ബന്ധത്തിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്.

മേഖലയുടെ സമാധാനത്തിനായി സൗദി അറേബ്യയുമായി ചേര്‍ന്ന് സഖ്യ സേന രൂപികരിക്കുകയും യെമനിലെ വിമതരെ നിഷ്‌കാസനം ചെയ്ത് പുതിയ മന്ത്രിസഭയെ അധികാരമേല്‍പ്പിക്കുകയും ചെയ്തു.

ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിലും ഷെയ്ഖ് മുഹമദ് നിര്‍ണായക പങ്ക് വഹിച്ചു.

ള്‍ഫ് സഹകരണ കൗണ്‍സിലില്‍ നിര്‍ണായക സ്വാധീനമുള്ള നേതാവായി മാറിയ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് മേഖലയുടെ വികസനത്തിനും സമാധാനത്തിനും മുന്‍കൈ എടുത്ത് പ്രസിഡന്റ് എന്ന നിലയില്‍ യുഎഇയുടെ ഭരണസാരഥ്യം സമര്‍ത്ഥമായി നിറവേറ്റുമെന്നാണ് നയതന്ത്ര വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.