Breaking News

ഷെയ്ഖ് അബ്ദുല്ലയും മാർക്കോ റുബിയോയും വാഷിങ്ടണിൽ കൂടിക്കാഴ്ച നടത്തി; തന്ത്രപരമായ ബന്ധങ്ങൾ കൂടുതൽ ഊർജിതമാക്കാൻ ആലോചനകൾ

അബുദാബി/വാഷിങ്ടൺ : യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റുബിയോയെ വാഷിങ്ടണിലെ യു.എസ്. സ്റ്റേറ്റ് ഡിപാർട്ട്മെന്റിൽ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായിരുന്നു ഈ ചര്‍ച്ച.

യുഎഇ-അമേരിക്ക തന്ത്രപരമായ സഹകരണത്തിന്റെ ദൈർഘ്യവും ഭാവിയിലെ വികസന സാധ്യതകളും ചർച്ചയ്ക്കുവിഷയമായി. സാമ്പത്തികം, വാണിജ്യം, ശാസ്ത്രം, ആധുനിക സാങ്കേതികവിദ്യ, കൃത്രിമബുദ്ധി (AI) തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള ആവശ്യം ഇരുവരും പ്രകടിപ്പിച്ചു.

യുഎഇ-അമേരിക്കൻ ബന്ധങ്ങൾ കൂടുതൽ സാംഗത്യമാർന്നതും ദീർഘകാല പങ്കാളിത്തത്തിന്റെയും ഉദാത്ത മാതൃകയാണെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. യുഎഇയിൽ ഡോണൾഡ് ട്രംപ് നടത്തിയ ഔദ്യോഗിക സന്ദർശനം ഈ ബന്ധത്തിന്റെ ശക്തിയെ പ്രതിനിധീകരിക്കുന്നതായും ചർച്ചയിൽ ഉൾപ്പെട്ടിരുന്നു.

പ്രാദേശിക വികസനം, സമാധാന ശ്രമങ്ങൾ, സഹവർത്തിത്വം, സഹിഷ്ണുത, അന്തർദേശീയ സൗഹൃദം എന്നിവയെക്കുറിച്ചും വിശദമായ ചര്‍ച്ചകൾ നടന്നു. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ യുഎഇയും ആഗോള പങ്കാളികളും ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഷെയ്ഖ് അബ്ദുല്ല പ്രത്യേകം അടയാളപ്പെടുത്തി.

കൂടിക്കാഴ്ചയ്ക്ക് യുഎഇയുടെ അമേരിക്കൻ സ്ഥാനപതി യുസുഫ് അൽ ഒതൈബ, വിദേശകാര്യ സഹമന്ത്രിമാരായ ലാന സാക്കി നുസൈബ, സഈദ് മുബാറക് അൽ ഹാജേരി, ഡോ. മഹ തയ്‌സീർ ബറക്കത്ത് എന്നിവരും പങ്കെടുത്തു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.