ഷൂട്ടൌട്ടില്‍ ജപ്പാനെ പരാജയപ്പെടുത്തി റഷ്യന്‍ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ ഖത്വര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇരുടീമുകളും നാല് വീ തം പെനാല്‍റ്റി ഷൂട്ടുകള്‍ എടുത്തപ്പോള്‍ 3-1 എന്ന സ്‌കോറിനാണ് ക്രൊയേഷ്യ വിജ യിച്ചത്
ദോഹ : ഷൂട്ടൌട്ടില്‍ ജപ്പാനെ പരാജയപ്പെടുത്തി റഷ്യന്‍ ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യ ഖത്വര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഇരുടീമുകളും നാല് വീതം പെനാല്‍റ്റി ഷൂട്ടുകള്‍ എടു ത്തപ്പോള്‍ 3-1 എന്ന സ്‌കോറിനാണ് ക്രൊയേഷ്യ വിജയിച്ചത്. ജപ്പാന്റെ മൂന്ന് ഷോട്ടുകള്‍ തടഞ്ഞ് ഗോളി ഡൊമിനിക് ലിവാകോവിച്ച് ആണ് ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചത്. ഇതോടെ ഏഷ്യന്‍ പ്രതീക്ഷ യായിരുന്ന ജപ്പാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.
ക്രൊയേഷ്യയുടെ നിക്കോള വ്ളാസിച്ച്, മാഴ്സിലോ ബ്രോസോവിച്ച്, മരിയോ പസാലിച്ച് എന്നിവരാണ് പെ നാല്‍റ്റിയിലൂടെ ക്രൊയേഷ്യക്ക് സ്‌കോര്‍ ചെയ്തത്. ജപ്പാന്റെ തകുമ അസാനോ മാത്രമാണ് പെനാല്‍റ്റി ഗോ ളാക്കിയത്.നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന സ്‌കോര്‍ ആയതിനാലാണ് ഷൂട്ടൌട്ടിലേ ക്ക് നീണ്ടത്.ഈ ലോകകപ്പില്‍ ആദ്യമായാണ് ഒരു മത്സരം അധിക സമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീ ണ്ടത്.
ആദ്യ പകുതിയില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ജപ്പാന്‍ മുന്നിലായിരുന്നു. 43ാം മിനുട്ടില്‍ ഡെയ്സന്‍ മയിദയാണ് ഗോളടിച്ചത്. കോര്‍ണറിനെ തുടര്‍ന്ന് ലഭിച്ച ബോള്‍ ഇടങ്കാലനടിയിലൂടെ അദ്ദേഹം ക്രൊയേ ഷ്യന്‍ ഗോള്‍ പോസ്റ്റ് ഭേദിക്കുകയായിരുന്നു. എന്നാല്‍, രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ സമനില ഗോള്‍ നേടാന്‍ ക്രൊയേഷ്യക്ക് സാധിച്ചു. 55ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ചാണ് അത്യുഗ്രന്‍ ഹെ ഡറിലൂടെ ഗോള്‍ നേടിയത്. ദേയന്‍ ലോവ്റെന്റെ ലോംഗ് ക്രോസിന് തലവെക്കുകയായിരുന്നു അദ്ദേഹം.
ഇരുടീമുകള്‍ക്കും ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ നിഴലിച്ചു. അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ജപ്പാനായിരുന്നു മുന്നില്‍. കരുത്തരായ ജര്‍മനിയെയും സ്പെയിനെയും അട്ടിമറിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ജപ്പാന്‍ പ്രിക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്. അതേസമയം, കണക്കിലെ കളിയി ലാണ് ക്രൊയേഷ്യ അവസാന 16ലെത്തിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.