ഷാർജ : കുടുംബ സുരക്ഷയും സാമൂഹിക നീതിയും മെച്ചപ്പെടുത്തുന്നതിനായി ഷാർജയിൽ പുതിയ കുടുംബ കോടതിക്ക് അംഗീകാരം നൽകി. ജുഡീഷ്യൽ ഇൻസ്പെക്ഷൻ വിഭാഗത്തിന്റെ കീഴിലാണ് പുതിയ നിയമ സംവിധാനങ്ങൾ രൂപം കൊണ്ടത്.
കുട്ടികൾക്കും സമാന സാഹചര്യമുള്ള ആളുകൾക്കും വേണ്ടിയുള്ള ഫണ്ടുകളുടെ കൈകാര്യം ചെയ്യുന്നതും സംരക്ഷിക്കുന്നതുമായ ഒരു സവിശേഷ സമിതി രൂപീകരിക്കപ്പെടും. ഈ സമിതി, ഫണ്ടുകൾ ഉത്തരവാദിത്വത്തോടെ വിനിയോഗിക്കപ്പെടുന്നത് ഉറപ്പാക്കാൻ സാമ്പത്തിക പദ്ധതി ആസൂത്രണം ചെയ്യുമെന്നും, കുട്ടികളുടെ താൽപര്യങ്ങൾ മുൻഗണന നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
ജുഡീഷ്യൽ കൗൺസിലിന്റെ ബുധനാഴ്ച്ചത്തെ യോഗത്തിൽ, ഒരു പ്രത്യേക ജീവനാംശ സഹായ ഫണ്ടും പ്രഖ്യാപിച്ചു.
ജുഡീഷ്യൽ കൗൺസിൽ ചെയർമാനും ഷാർജ ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി ആണ് ബുധനാഴ്ച ചേർന്ന യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത്.
നിയമ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നത്, കോടതികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, കുടുംബങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവിധ പ്രധാനപ്പെട്ട വിഷയങ്ങൾ യോഗത്തിൽ ആലോചിച്ചത്.
മൂല്യാധിഷ്ഠിത കുടുംബസംരക്ഷണ സംവിധാനത്തിലേക്ക് ഷാർജ ചെയ്യുന്ന പുതിയ നീക്കമാണിത്, ലോകമേമ്പാടുമുള്ള സമാന നീതിന്യായ സംവിധാനങ്ങൾക്ക് മാതൃകയാകുന്ന വിധത്തിൽ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.