ഷാര്‍ജ ബുതിനയില്‍ ആരംഭിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍
ഷാര്‍ജ : യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ ഫുഡ് ഡെലിവറി നടത്തും. ലുലു ഗ്രൂപ്പിന്റെ ഷാര്‍ജയിലെ പതിനെട്ടാമത് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടന വേളയിലാണ് ഭക്ഷണം വിളമ്പുന്ന
റോബോട്ടുകളെ അവതരിപ്പിച്ചത്. ഷാര്‍ജ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഉബെയ്ദ് സെയിദ് അല്‍ തുനൈജി ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു കൊടുത്തു.
റോബൊട്ടുകളുടെ സേവനം ഹൈപ്പര്‍മാര്‍ക്കറ്റിലെ ഫുഡ്‌കോര്‍ട്ടിലാണുള്ളത്. യുഎഇയിലെ പ്രമുഖ പരസ്യ ഏജന്‍സിയായ ബ്ലൂ ആരോസാണ് റോബോട്ടുകളുടെ സേവനം ഒരുക്കിയിട്ടുള്ളത്.
ലുലു ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാറിന്റെ
വിഷനറി നേതൃത്വവും മാര്‍ഗനിര്‍ദ്ദേശവുമാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്ത് ഇത്തരമൊരു പരീക്ഷണത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ബ്ലൂ ആരോസിന്റെ ഡയറക്ടര്‍ രാജേഷ് രവി മേനോന്‍ പറഞ്ഞു.
ഒരോ മേശയിലും ഉള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞാല്‍ ഭക്ഷണം എത്തിക്കുന്നത് റൊബൊട്ടുകളായിരിക്കും.
കസ്റ്റമര്‍ എന്‍ഗേജ്‌മെന്റ് റോബോട്ടും ഫുഡ് ഡെലിവറി റോബോട്ടും ആണ് ഇനിടെ സജ്ജമാക്കിയിട്ടുള്ളതെന്ന് രാജേഷ് മേനോന്‍ പറഞ്ഞു.
പുഡു റോബോട്ടിക് ചൈനയാണ് ഇൗ റോബോട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്. കാറ്ററിഗ് മേഖലയിലെ റോബോട്ടുകളെ രൂപകല്പന ചെയ്ത് തയ്യാറാക്കുന്നതതില്‍ ആഗോള പ്രശസ്തമായ സ്ഥാപനമാണ് പുഡു റോബോട്ടിക്‌സ്. സാധാരണ റൊബൊട്ടുകളില്‍ പ്രീ ബില്‍ഡ് കമാന്‍ഡ്‌സാണുള്ളത്. എന്നാല്‍, ഇവിടെ സജ്ജമാക്കിയിട്ടുള്ള റോബോട്ടുകള്‍ നിര്‍മിത ബുദ്ധി ക്ലൗഡ് സംവിധാനം ഉപയോഗിച്ച് രൂപകല്പന ചെയ്തവയാണ്. പ്രമുഖ ഇലക്ട്രോണിക് ഡീലര്‍മാരായ ജാകീസാണ് റോബോട്ടുകളുടെ യുഎഇയിലെ വിതരണക്കാര്‍, യുഎസ് ആസ്ഥാനമായുള്ള പര്‍പ്പിള്‍ ക്ലൗഡുമായി ചേര്‍ന്നാണ് ബ്ലൂ ആരോസ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.
ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഫുഡ് ഓര്‍ഡര്‍ ചെയ്ത് കഴിഞ്ഞാല്‍ കിച്ചണിലും റൊബോട്ടിനും ഇതിന്റെ സന്ദേശം ലഭിക്കും. തുടര്‍ന്ന് ഏത് ടേബിളില്‍ നിന്നാണോ ഓര്‍ഡര്‍ ലഭിച്ചത് അവിടെ ഫുഡ് ഡെലിവറി നടത്തും.
നിലവില്‍ ഒരേ സമയം നാലു ടേബിളുകളില്‍ ഭക്ഷണം എത്തിക്കാനുള്ള സംവിധാനമാണ് നിലവില്‍ ബുതിന ലുലുവില്‍ സജ്ജമാക്കിയിട്ടുള്ളതെന്ന് രാജേഷ് മേനോന്‍ പറഞ്ഞു.
ബെല്ല ബോട്ട് എന്ന റൊബോട്ടാണ് ഭക്ഷണം ഉപഭോക്താവിന് ടേബിളില്‍ എത്തിക്കുന്നത്. ഇതു കൂടാതെ കെറ്റി ബോട്ട് എന്ന റൊബോട്ടും ഇവിടെയുണ്ട്. ഇതിനെ പരസ്യ പ്രചാരണങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്.
റീട്ടെയില്‍ വില്‍പനയ്ക്കായും ഷോപ്പിംഗ് മാള്‍ അസിസ്റ്റന്റായും കെറ്റി ബോട്ടിനെ ഉപയോഗപ്പെടുത്താമെന്നും രാജേഷ് മേനോന്‍ പറയുന്നു. കസ്റ്റമേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന റോബോട്ടായും ഇതിനെ ഉപയോഗിക്കാം. ഏതെല്ലാം പ്രൊഡക്ട്‌സ് ലഭ്യമാണെന്നും എവിടെയാണ് ഈ ഉല്‍പ്പന്നം ഉള്ളതെന്നും കെറ്റി എന്ന റോബോട്ട് പറഞ്ഞു തരും.
സെല്‍ഫ് ഗൈഡിംഗ് സംവിധാനമാണ് ഈ അത്യാധുനിക റൊബോട്ടു
കള്‍ക്കുള്ളത്. ബ്ലൂ ആരോസ് പലവിധ ഹ്യൂമനോഡ് റൊബോട്ടുകളേയും യുഎഇ മാര്‍ക്കറ്റില്‍ പരിചയപ്പെടുത്തുന്നുണ്ട്.
നിര്‍മിത ബുദ്ധി, റൊബോടിക്‌സ് എന്നിവ ഉപയോഗിച്ചുള്ള വിപണനത്തിന്റെ നൂതന മേഖലയാണ് ബ്ലൂ ആരോസ് തുറന്നിരിക്കുന്നതെന്നും വരും കാലത്തില്‍ ഇതിന്റെ സാധ്യത സംരംഭകര്‍ ഉപയോഗപ്പെടുത്തുമെന്നുമാണ് താന്‍ കരുതുന്നതെന്നും രാജേഷ് മേനോന്‍ പറഞ്ഞു.
ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഫുഡ് കൗണ്ടറില്‍ എല്ലാവിധ നാടന്‍ വിഭവങ്ങളും കേരളത്തനിമയില്‍ ലഭ്യമാണ്. ഇലക്ട്രോണിക്‌സ് വിഭാഗത്തിനായി പ്രത്യകം സജ്ജമാക്കിയ പ്രദര്‍ശന ശാലയുമുണ്ട്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് രണ്ടര മില്യണ്‍ ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് നല്‍കുന്നത്. ഫുഡ് കോര്‍ട്ടിലാണ് നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റൊബൊട്ടുകളെ സപ്ലയററായി ഉപയോഗിച്ചിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങില്‍ ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എംഎ, ഡയറക്ടര്‍ സലിം എംഎ, ജെയിംസ് വര്‍ഗീസ് എന്നിവരും പങ്കെടുത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.