ഷാരോണ്‍ രാജ് വധക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഷാരോണ്‍ പഠിച്ചിരുന്ന കോളജില്‍ വച്ചു വധിക്കാന്‍ ഗ്രീഷ്മ ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലക്കി നല്‍കി. നെയ്യൂര്‍ സിഎസ്‌ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജ്യൂസില്‍ ഗുളികള്‍ കലര്‍ത്തിയതെന്ന് പ്രതി വെളിപ്പെടുത്തി
തിരുവനന്തപുരം : ഷാരോണ്‍ രാജ് വധക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. ഷാരോണ്‍ പഠിച്ചിരുന്ന കോളജില്‍ വച്ചു വധിക്കാന്‍ ഗ്രീഷ്മ ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലക്കി നല്‍കി. നെയ്യൂര്‍ സിഎ സ്‌ഐ കോളജിന്റെ ശുചി മുറിയില്‍ വച്ചാണ് ജ്യൂസില്‍ ഗുളികള്‍ കലര്‍ത്തിയതെന്ന് പ്രതി വെളി പ്പെടുത്തി. ഇതിനായി ഡോളോ ഗുളികകള്‍ തലേന്ന് തന്നെ കുതിര്‍ത്ത് കൈയ്യില്‍ കരുതിയിരുന്നു. പിന്നീട് ഷാരോണിനൊപ്പം കോളേജിലെത്തിയ ഗ്രീഷ്മ ജ്യൂസ് ചലഞ്ച് നടത്തി. എന്നാല്‍ ജ്യൂസിന് ക യ്പ് രുചി തോന്നിയ ഷാരോണ്‍ ഇത് തുപ്പിക്കളഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയെ കോ ളജില്‍ കൊണ്ടുപോയി തെളിവെടുക്കും.
അതേസമയം പ്രതി ഗ്രീഷ്മയുമായി ഇന്നും അന്വേഷണസംഘം തെളിവെടുപ്പ് നടത്തും. കന്യാകു മാരി ജില്ലയിലെ തൃപ്പരപ്പിലാകും പ്രധാന തെളിവെടുപ്പ്. ഷാരോണും ഗ്രീഷ്മയും ഒരുമിച്ച് താമസിച്ച ഹോട്ടലിലാണ് തെളിവെടുപ്പ്. തമിഴ്നാട് നെയ്യൂരില്‍ ഷാരോണ്‍ പഠിച്ച കോളജിലും പ്രതിയെ ഇന്ന് തന്നെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
തെളിവെടുപ്പിന്റെ ഭാഗമായി ഗ്രീഷ്മയുടെ ശബ്ദ സാമ്പിള്‍ ആകാശവാണിയില്‍ പരിശോധിച്ച് ഉറപ്പാ ക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തില്‍ പൊലീസ് ഉടന്‍ തീരുമാനമെടുക്കും. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവ ന്‍ നിര്‍മ്മല്‍ കുമാറിനേയും നെയ്യാറ്റിന്‍കര കോടതി ഇന്നലെ വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.