Home

ഷാജ് കിരണ്‍ കേരളത്തില്‍ തിരിച്ചെത്തി ; ഇന്ന് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകും

മുഖ്യമന്ത്രിയുടെ ദൂതനെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച ഷാജ് കിരണ്‍ കേര ളത്തില്‍ തിരിച്ചെത്തി. സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ് കിര ണ്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

കൊച്ചി: മുഖ്യമന്ത്രിയുടെ ദൂതനെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച ഷാജ് കിരണ്‍ കേരള ത്തില്‍ തിരിച്ചെത്തി. സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസി ല്‍ ഷാജ് കിരണ്‍ ഇന്ന് ചോ ദ്യം ചെയ്യലിന് ഹാജരാകും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി എത്തുമെന്ന് ഷാജ് കിരണ്‍ അറിയിച്ചു.

സ്വപ്ന സുരേഷ് പ്രതിയായ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്നാണ് പൊലീസ് പറയുന്നത്. ഷാജ്‌നെയും സുഹൃത്ത് ഇബ്രാഹീമിനെയും പ്രതിചേര്‍ ത്തിട്ടില്ലെന്ന് പൊലീസിനു വേണ്ടി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കട ത്ത് കേസ് പ്രതി സ്വപ്ന സുരേഷും മുന്‍ എംഎല്‍എ പി.സി ജോര്‍ജും പ്രതികളായ ഗൂഢാലോചനാ കേസില്‍ ഷാജ് കിരണിനെ പൊലീസ് ചോദ്യംചെയ്തിരുന്നു.

സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഷാജ്കിരണും സുഹൃത്ത് ഇബ്രാഹിമും കേരളത്തില്‍ നി ന്ന് മുങ്ങിയിരുന്നു. ഫോണിലെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി തമിഴ്നാട്ടിലേക്ക് പോയെ ന്നായിരുന്നു വിശദീകരണം. ഇന്നലെ മടങ്ങിയെത്തിയതായും ഷാജ് കിരണ്‍ പറഞ്ഞു. കേസില്‍ ഇരുവരും പ്രതികളല്ലെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് കേരളത്തില്‍ മടങ്ങിയെത്തി യത്.

ഗൂഢാലോചനാ കേസില്‍ ഷാജിനെ പ്രതിയോ സാക്ഷിയോ ആക്കുന്നതില്‍ ചോദ്യംചെയ്യലിനുശേ ഷം തീരുമാനമെടുക്കുമെന്നാണ് നേരത്തെ പൊലീസ് അറിയിച്ചത്. സ്വപ് ന ഷാജുമായി സംസാരി ക്കുന്നതിന്റെ ഓഡിയോ പുറത്തുവിട്ടതിനു പിന്നാലെ താന്‍ വീഡിയോ പുറത്തുവിടുമെന്ന് ഷാജ് പറഞ്ഞിരുന്നു. ഈ വീഡിയോ ഫോണില്‍ നിന്ന് മാഞ്ഞുപോയതിനാല്‍ അതു വീണ്ടെടുക്കാനായാ ണ് ചെന്നൈയിലേക്ക് പോയതെന്നാണ് ഷാജ് വ്യക്തമാക്കിയത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.