പാലക്കാട്ട് സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടി ക്കൊ ലപ്പെടുത്തിയത് പാര്‍ട്ടിക്കാര്‍ തന്നെയെന്ന് ദൃക്സാക്ഷി. പാര്‍ട്ടി പത്രം വരു ത്തുന്ന തു മായി തര്‍ക്കം നിലനിന്നിരുന്നു. സിപിഎം പ്രവര്‍ത്തകരായ ശബരിയും അനീഷു മാണ് കൊലപാതകം നടത്തിയതെന്നും താനാണ് ഷാജഹാനെ ആശുപത്രി യി ലെത്തിച്ച തെന്നും സുരേഷ് വ്യക്തമാക്കി
പാലക്കാട് : പാലക്കാട്ട് സിപിഎം മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗം ഷാജഹാനെ വെട്ടിക്കൊല പ്പെടുത്തിയത് പാര്‍ട്ടിക്കാര്‍ തന്നെയെന്ന് ദൃക്സാക്ഷി. പാര്‍ട്ടി പത്രം വരുത്തുന്നതുമായി തര്‍ക്കം നില നിന്നിരുന്നു. സിപിഎം പ്രവര്‍ത്തകരായ ശബരിയും അനീഷുമാണ് കൊലപാതകം നടത്തിയ തെന്നും താനാണ് ഷാജഹാനെ ആശുപത്രിയിലെത്തിച്ചതെന്നും സുരേഷ് വ്യക്തമാക്കി.
ഷാജഹാന്റെ വീടിന് വെളിയില്‍ വെച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അക്രമി സംഘം ഷാജഹാന്റെ കാലിനാണ് ആദ്യം വെട്ടിയത്. തന്റെ മകന്‍ ഉള്‍പ്പെടെയു ള്ളവര്‍ സംഘത്തില്‍ ഉണ്ടാ യിരുന്നുവെന്നും സുരേഷ് പറഞ്ഞു. സുരേഷിന്റെ പേര് സംഭവത്തിന്റെ ദൃക്‌സാക്ഷിയായി എഫ് ഐആറില്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കൊലപാതക കാരണം വ്യക്തമല്ല. കേസില്‍ എട്ട് പ്രതികളാണുള്ളതെന്നും പൊലീസ് പറയുന്നു. കൊലപാതക കാരണം അന്വേഷിച്ച് വരികയാണ്. രാഷ്ട്രീ യ വൈരാഗ്യമാണോ കൊലപാ തകത്തിന് പിന്നിലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വ നാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെ ന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രിയാണ് ഷാജഹാന് നേരെ ആക്രമണം ഉണ്ടായത്. സ്വാതന്ത്ര്യ ദിനത്തിന്റെ അലങ്കാര പണികള്‍ക്കിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ട് സംഘമാണ് ഷാജഹാനെ വെട്ടി യത്. ആക്രമണത്തില്‍ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയി ലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു എ ന്നാണ് വിവരം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.