Home

ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് കുറ്റക്കാരന്‍ ; സജാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് പൊലീസ് കുറ്റപത്രം. ഇയാള്‍ക്കെതിരെ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തി കുറ്റപ ത്രം സമര്‍പ്പിച്ചു. ഷഹാനയെ മാന സികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി

കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് പൊലീസ് കുറ്റപത്രം. ഇയാള്‍ക്കെതിരെ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു. ഷഹാനയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. ഷഹാനയുടെ ഡയറിക്കുറിപ്പുകളും തെളിവായി. ഇരുവ രും തമ്മില്‍ മിക്ക ദിവസങ്ങളിലും വഴക്ക് പതിവായിരുന്നു വെന്നും ‘പോയ് ചത്തുകൂടെ’ എന്ന് ഭര്‍ത്താവ് ചോദി ക്കുമായിരുന്നുവെന്നും പൊലീസ് പറയുന്നു.

മരിക്കുന്ന ദിവസവും വഴക്കുണ്ടായി. സജാദിന്റെ ലഹരി ഉപയോഗവും ആത്മ ഹത്യയ്ക്കു കാരണമായി. ഷഹാനയുടെ ഡയറിക്കുറിപ്പുകളാണ് തെളിവായിട്ടു ള്ളത്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തിയാ ണ് സജാദിനെതിരെ പൊലീസ് കേസെടുത്തിരിക്കു ന്നത്.

മെയ് 13ന് ആയിരുന്നു കോഴിക്കോട് പറമ്പില്‍ബസറിലെ വാടവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ത്. കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയില്‍ സജാദിനെ പിന്നീടു പൊലീസ് അറസ്റ്റ് ചെ യ്തിരുന്നു.ആത്മഹത്യയാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെങ്കിലും, ഭര്‍ത്താവില്‍ നി ന്നുള്ള പീഡനമാണ് ആത്മഹത്യയ്ക്കു പ്രേ രിപ്പിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഷഹാനയു ടെ വീട്ടില്‍ കണ്ടെത്തിയ ഡയറിയില്‍ നിന്നാണു പീഡനത്തിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചത്.

180 പേജുള്ള ഡയറിയില്‍ 81 പേജുകളില്‍ പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എഴുതി വച്ചിട്ടു ണ്ട്. ഷഹാനയുടെ മൊബൈല്‍ ഫോണും അനുബന്ധ ഉപകരണങ്ങളും പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.