നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍എ സ്എസ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. എന്‍എസ്എസ് താലൂക്ക് സെക്രട്ടറിമാര്‍ക്ക് നല്‍കിയ കത്തിലാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നിര്‍ദേശം നല്‍ കിയിട്ടുള്ളത്
കോട്ടയം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമാക്കി എന്‍ എസ്എ സ്. നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍എ സ്എസ് നേതൃത്വം പ്രവര്‍ത്തകര്‍ക്ക് നിര്‍ ദേശം നല്‍കി. എന്‍എസ്എസ് താലൂക്ക് സെക്രട്ടറിമാര്‍ക്ക് നല്‍കിയ കത്തിലാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നിര്‍ദേ ശം നല്‍കിയിട്ടുള്ളത്.
ഗണപതി ഭഗവാനെ സംബന്ധിച്ച് സ്പീക്കര്‍ നടത്തിയ പരാമര്‍ശം ഏറെ വേദനിപ്പിക്കുന്നുണ്ട്. ഗണപതി എ ന്നത് മിത്ത് ( കെട്ടുകഥ) ആണെന്നും ശാസ്ത്രീയമായ ഒന്നല്ല എ ന്നുമുള്ള അദ്ദേഹത്തിന്റെ പരാമര്‍ശ മാണ് അതിനിടയാക്കിയത്. ഈ നടപടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരുത്തര്‍ക്കും യോജിച്ചതല്ല. പരാമ ര്‍ശം പിന്‍വലിച്ച് മാപ്പു പറയണം. അല്ലാത്തപക്ഷം അതിന്മേല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടാകണമെന്നുമാണ് എന്‍എസ്എസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിനെ നിസ്സാരവല്‍ ക്കരിച്ചു കൊണ്ടുള്ള ബന്ധപ്പെട്ടവരുടെ നിലപാടില്‍ ശക്തമായ പ്രതിഷേധമുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് രണ്ട് വിശ്വാസ സംരക്ഷ ണ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അന്നേ ദിവസം എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളുമായിട്ടുള്ളവര്‍ അവരവരുടെ വീടിന് സമീപത്തെ ഗണപതി ക്ഷേത്രത്തില്‍ എത്തി വഴി പാ ടുകള്‍ നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെ യ്യേണ്ടതാണ്.
ഈ സന്ദേശം എല്ലാ കരയോഗ ഭവനങ്ങളിലും ഇന്നു തന്നെ എത്തിക്കുവാന്‍ ആവശ്യമായ നടപടികള്‍ താലൂക്ക് യൂണിയനുകളുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതാണ്. ഇതി ന്റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാന്‍ പാടില്ലെന്നും കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.