ശ്രീലങ്കന്‍ തെരുവുകളില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതോടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതബായ രജപക്സ രാജ്യം വിട്ടതിനു പിന്നാലെയാണ് രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
കൊളംബോ : ശ്രീലങ്കന്‍ തെരുവുകളില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായതോടെ പ്രധാനമന്ത്രി റനില്‍ വി ക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതബാ യ രജപക്സ രാജ്യം വിട്ടതിനു പിന്നാലെ യാണ് രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതി യില്‍ കനത്ത സൈനിക വിന്യാസം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തലസ്ഥാന നഗരിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നീ ങ്ങുന്നത്. ആയുധധാരികളായ പട്ടാളക്കാര്‍ പ്രതിഷേധക്കാരെ നേരി ടാന്‍ സജ്ജരായി നിലയുറപ്പിച്ചിരിക്കു കയാണ്. ഇന്നു പുലര്‍ച്ചെയാണ് പ്രസിഡന്റ് ഗോതബായ രജപക്സെ മാലിദ്വീപിലേക്കു കടന്നത്. സൈനിക വിമാനത്തില്‍ ഭാര്യയ്ക്കും രണ്ട് അംഗരക്ഷകര്‍ക്കുമൊപ്പമാണ് രജപക്സെ മാലിദ്വീപില്‍ എത്തിയത്. വ്യോമ സേന ഇതു സ്ഥിരീകരിച്ചു. പ്രസിഡന്റ് രാജ്യം വിട്ടതായി പ്രധാനമന്ത്രിയുടെ ഓഫിസും അറിയിച്ചിട്ടുണ്ട്.
ഇന്നു രാജി വയ്ക്കുമെന്ന് നേരത്തെ രജപക്സെ അറിയിച്ചിരുന്നു. എന്നാല്‍ രാജിക്കത്ത് കൈമാറാതെയാണ് പ്രസിഡന്റ് രാജ്യം വിട്ടതെന്നു വ്യക്തമായിട്ടുണ്ട്. രാജിക്കത്തു ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയയുടെ വസതിയിലേക്ക് നടന്നതിന് സമാനമായ പ്രതിഷേധമാണ് ഇന്നും അരങ്ങേറുന്നത്. വിക്രമസിംഗെ ഇടക്കാല പ്രസിഡന്റായി ചുമതല ഏല്‍ക്കും എ ന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് ജനം അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തു ന്നത്. ശ്രീലങ്കയുടെ ഭരണഘടനയനുസരിച്ച്, പ്രസിഡന്റ് രാജിവച്ചാല്‍ പ്രധാനമന്ത്രി ഇടക്കാല പ്രസിഡന്റാ യി ചുമതലയേല്‍ക്കും. ഗോതബയയാണ് റെനിലിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതെന്നതിനാല്‍ ഇദ്ദേഹത്തെയും പ്രതിഷേധക്കാര്‍ അംഗീകരിക്കുന്നില്ല.
പ്രസിഡന്റ് രാജിവയ്ക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ വസതി കൈയേറിയ പ്രക്ഷോഭകര്‍ അവിടെ തുടരുകയാണ്. ഇന്നു രാവിലെ യോടെ പാര്‍ലമെന്റിനു മുന്നിലും പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലും പ്രക്ഷോഭകര്‍ തടിച്ചുകൂടി. ഇവിടെ വന്‍തോതിലുള്ള സൈനിക വിന്യാസവും ഉണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.