Breaking News

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചതായി റിപോര്‍ട്ട്; നിഷേധിച്ച് പ്രാധാനമന്ത്രിയുടെ ഓഫിസ്

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തര യുദ്ധത്തിന്റെ വക്കിലെ ത്തിയ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സ  രാജിവച്ചേക്കുമെന്ന് സൂ ചന. പ്രതിപക്ഷ പ്രതിഷേധം തടയാന്‍ നാളെ രാവിലെ ആറുവരെ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു

കൊളംബോ : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആഭ്യന്തര യുദ്ധത്തി ന്റെ വക്കിലെത്തിയ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സ  രാജിവച്ചേ ക്കുമെന്ന് സൂചന. പ്രതിപക്ഷ പ്രതിഷേധം തടയാന്‍ നാളെ രാവിലെ ആറുവ രെ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിത നീക്കം.

എന്നാല്‍ വാര്‍ത്ത സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി. രാജപക്‌സയുടെ രാജിക്കത്ത് പ്രസിഡന്റ് ഗോതബയ രാ ജപക്സ സ്വീകരിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിക്ക് പിന്നാലെ മന്ത്രിസ ഭയും രാജിവെക്കുമെന്നും റിപ്പോര്‍ട്ടുണ്ടാ യിരുന്നു. എന്നാല്‍, ഇത്തരമൊരു നീക്കമുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഹിന്ദ പ്രസിഡന്റും സഹോദ രനുമായ ഗൊട്ടബയ രജപക്സെയ്ക്ക് രാജി സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. എല്ലാ കക്ഷി കളെയും ചേര്‍ത്ത് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്. എന്നാല്‍, മഹിന്ദ സര്‍ക്കാ രിന്റെ രാജിവിവരം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന രാജ്യത്ത് അടിയന്തരാവസ്ഥ കൂടി പ്രഖ്യാപിച്ചത് വലിയ ജനകീയ പ്രക്ഷോഭത്തിനാണ് സാക്ഷ്യംവഹിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഫ്യൂ ലംഘിച്ച് തെരു വിലിറങ്ങി. വിദ്യാര്‍ഥികളും പ്രതിഷേധിക്കുന്നുണ്ട്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. രാജ്യത്തെ വലിയ രണ്ടാമത്തെ നഗരമായ കാന്‍ഡിയിലാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ‘ഗോത, വീട്ടി ല്‍ പോകൂ’ എന്ന മുദ്രാവാക്യം മുഴക്കിയാണ് വിദ്യാര്‍ഥികള്‍ കര്‍ഫ്യൂ ലംഘിച്ചത്. ഇവരെ പിരിച്ചു വിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. രാജപക്‌സ കുടുംബത്തിന്റെ കെടുകാര്യസ്ഥ തയും കഴിവില്ലായ്മയുമാണ് രാജ്യത്തെ ഇത്ര വലിയ പ്രതി സന്ധിയിലേക്ക് നയിച്ചതെന്നാണ് പൊതുവികാ രം.

വെള്ളിയാഴ്ചയാണ് അറബ് വസന്തം മാതൃകയില്‍ ജനങ്ങളോട് തെരുവിലിറങ്ങാന്‍ പ്രതിപക്ഷം ആഹ്വാ നം ചെയ്തതിനു പിന്നാലെ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപി ച്ചത്. ഇതോടൊപ്പം 36 മണിക്കൂര്‍ കര്‍ ഫ്യൂവും പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങള്‍ വഴി ജനങ്ങള്‍ സംഘടിക്കുന്നത് തടയാനും സര്‍ക്കാര്‍ നടപടിക ള്‍ സ്വീകരിച്ചു. ട്വിറ്റര്‍, ഫേസ്ബുക്ക്, വാട്സ്ആപ്പ് അടക്കമുള്ള പ്രധാന സമൂഹമാധ്യമങ്ങള്‍ക്കെല്ലാം വില ക്കേര്‍പ്പെടുത്തി. എന്നാല്‍, മുഴുവന്‍ വിലക്കുകളും അവഗണിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇന്ന് തെരുവിലിറങ്ങിയത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.