കൊലപാതക കേസില്‍ വിചാരണ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെ ങ്കിട്ടരാമനെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരമുള്ള തസ്തികയില്‍ നിയമിച്ച നട പടി പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സര്‍ ക്കാറിനോട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം : കൊലപാതക കേസില്‍ വിചാരണ നേരിടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധികാരമുള്ള തസ്തികയില്‍ നിയമിച്ച നടപടി പുനഃ പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി നിയമ വ്യവസ്ഥിതിയെയും പൊതുസമൂഹത്തെയും കൊല്ലപ്പെട്ട തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ കുടുംബത്തെയും വെല്ലുവിളിക്കുന്നതാണെന്നും കേരള മുസ്ലിം ജ മാഅത്ത് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ വിശദീകരിച്ചു.
ഔദ്യോഗിക സ്ഥാനത്തിരുന്ന് മദ്യപിച്ച് കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വി ചാ രണ നടപടികള്‍ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് സര്‍വീസ് ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴയില്‍ ജില്ലാ കലക്ടറായി നിയമിച്ചിരി ക്കുന്നത്. സര്‍ക്കാര്‍ നിയമിച്ച എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷ ണ ത്തിനൊടുവില്‍ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമന്‍ നിയമ വ്യവസ്ഥിതിയില്‍ നിന്ന് ഒളിച്ചോടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരു പയോഗം ചെയ്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇത്തരമൊരു വ്യക്തിയെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ അധിമാരമുള്ള ജില്ലാ കലക്ടര്‍ പദവിയില്‍ അവ രോധിക്കുന്നത് കുറ്റവാളികളെ പ്രോത്സാഹിക്കുന്ന നയമായാണ് വിലയിരുത്തപ്പെടുക. ഒപ്പം നിയമ ലംഘ കര്‍ക്കും തെളിവ് നശിപ്പിക്കുന്നവര്‍ക്കും ഒത്താശ ചെയ്യുന്ന രീതിയിലുള്ള നടപടി പൊതുജനങ്ങളുടെ സര്‍ക്കാറിലുള്ള വിശ്വാസത്തെ ഇല്ലാതാക്കും. ഈ സാഹചര്യത്തില്‍ സത്യസന്ധതയെയും നീതിയെയും ചോദ്യം ചെയ്യുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം വേഗത്തില്‍ പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.