വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് റോസക്കുട്ടി ടീച്ചര്‍.
കല്‍പ്പറ്റ : കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി വൈസ് പ്രസിഡന്റും വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയും സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയുമായ കെ.സി.റോസക്കുട്ടി ടീച്ചര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സിപിഎമ്മിലെത്തി. സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ടീച്ചറുടെ തീരുമാനം. ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.
റോസക്കുട്ടി ടീച്ചറിനെ ബത്തേരിയിലെ വീട്ടിലെത്തി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി ടീച്ചര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. മധുരം നല്‍കിയായിരുന്നു റോസക്കുട്ടി ടീച്ചറിനെ ശ്രീമതി ടീച്ചര്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് കോണ്‍ഗ്രസ് വിട്ടതെന്ന് റോസക്കുട്ടി വ്യക്തമാക്കിയിരുന്നു.സ്ത്രീകള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ക്കായി പൊട്ടിക്കരയേണ്ടിവരികയും തല മുണ്ഡനം ചെയ്യേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലുള്ളത്. ഇത്തര ത്തിലുള്ള കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.
മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതിലും വര്‍ഗീയ ശക്തികളെ നേരിടുന്നതിലും കോണ്‍ഗ്രസ് പരാജയപ്പെടുകയാണെന്നും റോസക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ കൂടിവരികയാണ്.ഗ്രൂപ്പ് നേതാക്കളെ പ്രീതിപ്പെടുത്തിയാല്‍ ഏതു സ്ഥാനത്തും എത്താം എന്ന സ്ഥിതി യുണ്ട്. വയനാട്ടില്‍ ഇനി ഹൈക്കമാഡിന്റെ ഒരു ഗ്രൂപ്പ് കൂടി വരുമോ എന്ന് സംശയമുണ്ട്. അതുകൊണ്ട് പാര്‍ട്ടിയില്‍ തുടരുന്നതില്‍ ഇനി അര്‍ത്ഥമില്ലെന്ന് റോസക്കുട്ടി ചൂണ്ടിക്കാട്ടി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.