Breaking News

ശ്രീനിവാസന്‍ വധക്കേസ്: പ്രതിയെ മസ്ജിദില്‍ ഒളിവില്‍ പാര്‍പ്പിച്ചു,  ഇമാം ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സം ഭവത്തില്‍ മസ്ജിദ് ഇമാം അറസ്റ്റില്‍. ശംഖുവാരത്തോട് മസ്ജിദ് ഇമാമും കാഞ്ഞിരപ്പുഴ സ്വദേശിയുമായ സദ്ദാം ഹുസൈന്‍ ആണ് അറസ്റ്റിലായത്.

സദ്ദാം ഹുസൈന്‍

പാലക്കാട് : ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീ നിവാസിനെ കൊലപ്പെടുത്തിയ സംഭവ ത്തില്‍ മസ്ജിദ് ഇമാം ഉ ള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. പിടിയിലായവരെല്ലാം ശംഖുവാ രത്തോട് സ്വദേ ശികളാണ്. ശംഖുവാരത്തോട് മസ്ജിദ് ഇമാമും കാഞ്ഞിരപ്പുഴ സ്വദേശിയുമായ സദ്ദാം ഹുസൈന്‍ ആണ് അറ സ്റ്റിലായത്. ഇന്നലെ രാത്രിയോടെയാണ് ഇയാളുടെ അറസ്റ്റ് പോ ലീസ് രേഖപ്പെടുത്തിയത്.

കാവില്‍പ്പാട് കല്ലംപറമ്പില്‍ അഷ്റഫ് (29), കുന്നുംപുറം അഷ്ഫാഖ് (23) എന്നിവരാണ് അറസ്റ്റിലായത്. പ്ര തികളില്‍ ഒരാളെ ഒളിപ്പിച്ചതിനാണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കൊലയാളി സംഘത്തി ലെ പ്രധാനിയായ അബ്ദുറഹ്‌മാനെയാണ് കൃത്യത്തിന് ശേഷം സ ദ്ദാം ഹുസൈന്‍ മസ്ജിദില്‍ ഒളിപ്പിച്ചത്. ഇതിന് പുറമേ കൃത്യത്തിന് ശേഷം അറസ്റ്റിലായവരില്‍ ഒരാള്‍ നല്‍കിയ മൊബൈല്‍ഫോണും സദ്ദാം ഹുസൈന്‍ മസ്ജിദില്‍ സൂക്ഷിച്ചിരുന്നു.

ഇന്നലെ പ്രതികളെ എത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ പൊലീസ് ഈ മൊബൈല്‍ ഫോണ്‍ കണ്ടെ ത്തി യിരുന്നു. ഇതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിന് ശേഷ മാണ് ഇമാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി യ ത്. കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍ എല്ലാം പൊലീസിന് ലഭിച്ചത് ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത് നിന്നാണ്. ഇവിടെ നിന്നും കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങളും ആയുധം എ ത്തിച്ച ഓട്ടോയമാണ് കണ്ടെടുത്തത്.

ശ്രീനിവാസന്‍ കൊലക്കേസില്‍ ഇതുവരെ 10 പേരാണ് പിടിയിലായിട്ടുള്ളത് എന്നാണ് പൊലീസ് പറയുന്ന ത്. ഇതില്‍ നാലുപേരുടെ അറസ്റ്റ് വ്യാഴാഴ്ചയും, ഇമാം ഉള്‍പ്പെടെ മൂന്ന് പേരുടെ അറസ്റ്റ് ഇന്നലെ രാത്രിയും രേഖപ്പെടുത്തി. ബാക്കി മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഈ പത്ത് പേ രും ഗൂഢാലോചനയിലും, പ്രതികളെ രക്ഷപ്പെടാനും സഹായിച്ചവര്‍ ആണ്. കഴിഞ്ഞ ദിവസം അറസ്റ്റി ലാ യ നാല് പേരെയും റിമാന്‍ഡ് ചെയ്തു. മൂന്ന് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.