ദോഹ: ശൈത്യകാലത്തെ പകർച്ചവ്യാധികളെ തടയാൻ മുൻകരുതൽ സ്വീകരിക്കണമെന്ന അറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. മാറുന്ന കാലാവസ്ഥയിൽ സീസണൽ പനികൾ, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർ.എസ്.വി) ഉൾപ്പെടെയുള്ള വൈറൽ ശ്വാസകോശ അണുബാധകൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. ശൈത്യം കനക്കുകയും വൈറസ് വ്യാപനം വേഗത്തിലാവുകയും ചെയ്യുന്നതിനാൽ അണുബാധ കുറക്കാൻ പൊതുജനങ്ങൾ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സാംക്രമികരോഗ നിയന്ത്രണ വിഭാഗം മേധാവി ഡോ. ഹമദ് അൽ റുമൈഹി പറഞ്ഞു.
പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ശ്വാസതടസ്സം എന്നിവ ഉൾപ്പെടെ പനിയുടെയും ആർ.എസ്.വിയുടെയും ലക്ഷണങ്ങൾ വളരെ സാമ്യമുള്ളതാണ്. മറ്റുള്ളവരിലേക്ക് അണുബാധ പടരാതിരിക്കാൻ ഈ രോഗലക്ഷണങ്ങളുള്ളവർ വീടുകളിൽതന്നെ തുടരണം. കൂടുതൽ രോഗലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഉടനടി ചികിത്സ തേടണം. ഉയർന്ന അപകടസാധ്യതയുള്ളവർ നേരത്തേതന്നെ ചികിത്സ തേടണം.
പനിയും ആർ.എസ്.വിയും സമാനരീതിയിലാണ് പടരുന്നത്. പകർച്ച തടയുന്നതിന് ശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികരോഗ വിഭാഗം മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞു. രോഗികളുമായി അടുത്തിടപഴകുന്നത് പരമാവധി ഒഴിവാക്കുക, കൈകൾ പതിവായി കഴുകുകയോ അണുമുക്തമാക്കുകയോ ചെയ്യുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ മൂടുക, വാക്സിനേഷൻ എടുക്കുക, അപകടസാധ്യതയുള്ളവർ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയ ലളിതമായ പ്രതിരോധ നടപടികൾ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇൻഫ്ലുവൻസ, ആർ.എസ്.വി വാക്സിനുകൾ ഖത്തറിൽ ലഭ്യമാണെന്നും, ഒറ്റ സന്ദർശനത്തിലോ രണ്ട് സമയങ്ങളിലായോ വാക്സിൻ സ്വീകരിക്കാമെന്നും ഉയർന്ന അപകട സാധ്യതയുള്ളവർ വാക്സിൻ എടുത്തിരിക്കണമെന്നും ഡോ. അൽ ഖാൽ വ്യക്തമാക്കി. താമസക്കാർക്കും വാക്സിനുകൾ സൗജന്യമായി ലഭ്യമാണെന്ന് പി.എച്ച്.സി.സി പ്രിവന്റിവ് ഹെൽത്ത് ഡയറക്ടറേറ്റിലെ ഹെൽത്ത് പ്രൊട്ടക്ഷൻ മാനേജർ ഡോ. ഖാലിദ് ഹമീദ് എൽഅവാദ് അറിയിച്ചു. പി.എച്ച്.സി.സി ഹെൽത്ത് സെന്ററുകൾ, എച്ച്.എം.സി ഒ.പി ക്ലിനിക്കുകൾ, 45ലധികം അർധ സർക്കാർ, സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ രാജ്യത്തെ 90ലധികം ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ വാക്സിനുകൾ ലഭ്യമാണെന്നും ഡോ. എൽ അവാദ് പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.