അബൂദബി: യു.എ.ഇയിൽ ശൈത്യകാലം പിടിമുറുക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വീടകങ്ങളില്‍ തണുപ്പകറ്റാനായി പല മാർഗങ്ങളും സ്വീകരിക്കുകയാണ് ജനങ്ങൾ. എന്നാൽ, തണുപ്പകറ്റാൻ സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പു നൽകിയിരിക്കുകയാണ് സിവില്‍ ഡിഫന്‍സ് അതോറിറ്റി. തീപിടിത്തവും ഗ്യാസ് ചോര്‍ച്ചയും അടക്കമുള്ള നിരവധി അപകടങ്ങളാണ് ശൈത്യകാലങ്ങളില്‍ വര്‍ധിക്കുന്നതെന്ന് ഡിഫന്‍സ് അതോറിറ്റി വ്യക്തമാക്കി. മരക്കഷണങ്ങളോ കരിയോ ഉപയോഗിച്ച് വീടിനകത്ത് തണുപ്പകറ്റുന്ന സാഹചര്യങ്ങളിലുണ്ടായേക്കാവുന്ന അപകടത്തിനെതിരേ സുരക്ഷിത ശൈത്യകാല കാമ്പയിനിന്റെ ഭാഗമായാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്.
നിശ്ശബ്ദ കൊലയാളിയെന്നറിയപ്പെടുന്ന കാര്‍ബണ്‍ മോണോക്സൈഡ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുമെന്നും മണമോ ഗന്ധമോ ഇല്ലാത്ത ഇവ തിരിച്ചറിയാനാവില്ലെന്നും അതു മരണത്തിനു കാരണമാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. വിറകടുപ്പോ കരിയോ കത്തിച്ചശേഷം ഉറങ്ങാന്‍ കിടന്നാല്‍ ശ്വാസം മുട്ടുന്നതിനോ അല്ലെങ്കില്‍ തീപിടിത്തമുണ്ടാവാനോ ഉള്ള സാധ്യത വളരെയേറെയാണ്.
ഇത്തരം രീതികള്‍ അവലംബിക്കുമ്പോള്‍ തുറസ്സായ ഇടമോ അല്ലെങ്കില്‍ വായുസഞ്ചാരമുള്ള ഇടങ്ങളോ ആണ് തെരഞ്ഞെടുക്കേണ്ടതെന്നും ആവശ്യം കഴിഞ്ഞാല്‍ തീ കെടുത്തിയതായി ഉറപ്പാക്കണമെന്നും അതോറിറ്റി ഉപദേശിച്ചു. ഇലക്ട്രിക് ഹീറ്ററുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്നും എന്നാല്‍, പെട്ടെന്ന് തീപിടിച്ചേക്കാവുന്ന ഗൃഹോപകരണങ്ങള്‍, കര്‍ട്ടണുകള്‍, ഇലക്ട്രിക്കല്‍ വയറുകള്‍ എന്നിവയുടെ സമീപത്തുവെച്ചും കാര്പറ്റുകള്ക്ക് മുകളിൽവെച്ചും ഹീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും അതോറിറ്റി നിര്‍ദേശിച്ചു.
ശൈത്യകാലത്ത് തണുപ്പകറ്റാനായി യു.എ.ഇയിൽ കരിയും മരക്കഷണങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, പലപ്പോഴും പൂർണമായും തീ അണക്കാതെ കിടക്കുന്നതിനാൽ ശ്വാസംമുട്ടിയുള്ള മരണങ്ങൾക്ക് കാരണമാകാറുണ്ട്. അൽ ഐൻ ഉൾപ്പെടെ പ്രദേശങ്ങളിൽനിന്ന് ഇത്തരത്തിലുള്ള അപകട മരണങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
മസ്കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി…
ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ…
മദീന: മദീനയ്ക്കടുത്ത് ഇന്ത്യൻ ഉംറ തീർഥാടകർ യാത്ര ചെയ്തിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ ഭീമമായ അപകടത്തിൽ ടെലങ്കാനയിൽ…
യാംബു: സൗദി പൊതുഗതാഗത അതോറിറ്റിയുടെ നിരീക്ഷണ–നിയന്ത്രണ നടപടികളുടെ ഭാഗമായി, ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ രാജ്യമെമ്പാടും നടത്തിയ പരിശോധനകൾ ശക്തമാകുന്നു.…
അബുദാബി: യുഎഇയുടെ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു.…
ധാക്ക: 2024ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ…
This website uses cookies.