പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലക്ക് വേണ്ടി നേതാക്കളില്‍ സമ്മദം ചെലുത്തിയെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ കൊണ്ട്‌വരാന്‍ കോണ്‍ ഗ്രസ് നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വാത്ത തള്ളി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതി പക്ഷ നേതാവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കി യിട്ടുണ്ടെന്നും അതിനുശേഷം ഇത് സംബന്ധിച്ച് ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി ട്വിറ്ററില്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മാധ്യമ വാര്‍ത്തകള്‍ അസത്യമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രമേശ് ചെന്നിത്തലയെ ഉമ്മന്‍ ചാണ്ടി പിന്തുണക്കുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനത്തിന് ഇട യാക്കി. രാജീവ് ഗാന്ധിയുടെ ഓര്‍മ്മദിനത്തില്‍ ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അ നുസ്മരണ സന്ദേശത്തിന് കീഴിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശനവും പരാതിയുമായി എത്തിയത്.
പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നതാണ് കൂടുതല്‍ പേരും വിമര്‍ശനത്തിന് കാരണമായി പറയുന്നത്. പാര്‍ട്ടിയില്‍ യുവനിര വളര്‍ന്നുവരാന്‍ സീനിയര്‍ നേതാക്കള്‍ തടസ്സം നില്‍ക്കുകയാണെന്നും പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ ഫേ സ്ബു ക്ക് പോസ്റ്റിന് താഴെ വിമര്‍ശനം ഉന്നയിച്ചു. ഇതിനോടകം 1600-ഓളം കമന്റുകളാണ് ഉമ്മന്‍ചാ ണ്ടി യുടെ ഫേസ്ബുക്ക് പോസ്റ്റിന് കമ്മന്റായി എത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നി ത്തലയെ നീക്കാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി സമ്മര്‍ദ്ദം ചെലുത്തിയെന്ന വാര്‍ത്തകളുടെ അടിസ്ഥാന ത്തിലാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രൂക്ഷമായതോടെ പ്രതികരണവുമായി രംഗത്ത് എത്തി ഉമ്മന്‍ ചാണ്ടി, ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമാണെന്നും പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.