ശാസ്ത്രീയ വിദ്യാഭ്യാസം കൊടുക്കാനും മതേതരത്വം സൂക്ഷിക്കാനും സാധിച്ചാൽ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാൻ സാധിക്കും – ഷെെലജ ടീച്ചർ

കെ . കെ ഷെെലജ ടീച്ചർ “കല കുവൈറ്റ്  മാനവീയം2022 ” ഉദ്ഘാടനം ചെയ്തു  സംസാരിക്കൂന്നു   

 

 

 

 

 

 

കുവൈറ്റ് :പ്രകടനപരമായ ഭക്തി കടുത്ത അന്ധവിശ്വാസം ; ശാസ്ത്രീയ വിദ്യാഭ്യാസം കൊടുക്കാനും മതേതരത്വം സൂക്ഷിക്കാനും സാധിച്ചാൽ അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാൻ സാധിക്കുമെന്നുംഷെെലജ ടീച്ചർ.    ” കല കുവൈറ്റ്    മാനവീയം2022  ഉദ്ഘാടനം ചെയ്തു  സംസാരിക്കൂകയായിരുന്നു   കെ. കെ . ഷെെലജ ടീച്ചർ .

പ്രവാസി ജീവിത സ്പന്ദനങ്ങൾ  ഒപ്പിയെടുക്കാനും മാറുന്ന കാലത്തിനൊപ്പം സഞ്ചരിക്കാൻ പ്രവാസികളെ പ്രാപ്തരാക്കാനും കല കുവൈറ്റ് മുൻപന്തിയിൽ തന്നെ എന്നു തെളിയിക്കുന്നതായിരുന്നു ജനനിബിഡമായിരുന്ന സദസ്സ് .   കോവിഡ് മഹാമാരിക്കൂ  ശേഷം വന്ന സാംസ്കാരിക മേള പ്രവാസി സമൂഹം നെഞ്ചിലേറ്റി.

 

“കല കുവൈറ്റ് “പ്രസിഡൻറ് സുരേഷ് പി . ബി .അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട മുൻ ആരോഗ്യ മന്ത്രിയും  എംഎൽഎയുമായ കെ. കെ ശൈലജ ടീച്ചർ  മാനവീയം 2022 ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെ . സജി  സ്വാഗതവും മാതൃഭാഷാ സമിതി കൺവീനർ വിനോദ്. കെ. ജോൺ സൗജന്യ മാതൃഭാഷ പഠന റിപ്പോർട്ട് അവതരിപ്പിച്ചു. ലോക കേരളസഭ മെമ്പർ ആർ നാഗാനാഥൻ   , ബഹറിൻ എക്സ്ചേഞ്ച് ജനറൽ മാനേജർ മാത്യു വർഗീസ്,  മുഹമ്മദ് (എച്ച് എം അക്ബർ ഫ്ലൈ വേൾഡ് ട്രാവൽസ്)  ,വനിതാവേദി ജനറൽ സെക്രട്ടറി ആശാലത ബാലകൃഷ്ണൻ, ബാലവേദി പ്രസിഡൻറ് അനന്തിക ദിലീപ് എന്നിവർ ആശംസകൾ അർപ്പിച്ചു. .  പ്രോഗ്രാം സുവനീർ ബഹറിൻ  എക്സ്ചെയ്ഞ്ച്  ജനറൽ മാനേജർ മാത്യു വർഗീസിനു  നല്കി ശൈലജ ടീച്ചർ നിർവഹിച്ചു.”കൈത്തിരി ” എന്ന കല കുവൈറ്റിന്റെ മുഖപുസ്തകം സാഹിത്യ  വിഭാഗം സെക്രട്ടറി  കവിത അനൂപ്ന്റെ സാന്നിധ്യത്തിൽ                           കെ. കെ.ശൈലജ ടീച്ചർ ഓൺലൈൻ പ്രകാശനം ചെയ്തു .   പ്രോഗ്രാം കൺവീനർ അനൂപ് മങ്ങാട്ട്  എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.

കലാ കുവൈറ്റ്  വിവിധ മേഖലാ കമ്മറ്റികൾ  അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടി. കണ്ണൂർ ഷെരീഫ് ജാസി ഗിഫ്റ്റ് , പ്രസീത ചാലക്കുടി ചാലക്കുടി,ആഷിമ മനോജ് ,അനൂപ് കോവളം   അവതരിപ്പിച്ച  സംഗീത പരിപാടി സദസ്സിനെ  ഇളക്കിമറിച്ചു.

വർഗീയതയും ,വംശീയതയും ,മതവും ,ജാതിയും  കൊണ്ട് വന്നു മനുഷ്യർക്കിടയിൽ അതിർ വരന്ബു തീർക്കാതിരിക്കാൻ കലാ കുവൈറ്റ് പോലുള്ള സംഘടനകൾക്കേ  കഴിയൂ .ജന്മനാടിനോടുള്ള പൂക്കൾക്കൊടി ബന്ധം നമ്മുടെ നാടിൻറെ സംസ്കാരവും മാനവികമൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ , കൂട്ടായ്മയുടെ ഐക്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശം ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ കലാ കുവൈറ്റിന് കഴിഞ്ഞു എന്നുള്ളതിന് ഉത്തമ ഉദാഹരണം തന്നെയായിരുന്നു തിങ്ങി നിറഞ്ഞ സദസ്സ് . 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.