ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി 3,000രൂപയും അനസ്തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് 2,000 രൂപയും കൈ ക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടിയിലായത്
തൃശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജിലന്‍സ് പിടിയില്‍. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശി 3,000രൂപയും അനസ്തേഷ്യ ഡോക്ടര്‍ വീണ വര്‍ഗീസ് 2,000 രൂപയും കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടിയിലായത്.
തൃശൂര്‍ ജില്ലയിലെ പാവറട്ടി പൂവത്തൂര്‍ സ്വദേശിയായ പരാതിക്കാരന്റെ ഭാര്യയുടെ ഗര്‍ഭാശയത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ തിങ്കളാഴ്ച ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. തു ടര്‍ന്ന്, ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ പ്രദീപ് വര്‍ഗീസ് കോശിയെ സമീപിച്ചപ്പോള്‍ സര്‍ജറി നടത്തുന്നതിനാ യി ഡോക്ടര്‍ക്ക് 3,000 രൂപ യും അനസ്തേഷ്യ ഡോക്ടറായ വീണ വര്‍ഗീസിന് 2,000 രൂപയും കൈക്കൂലിയാ യി നല്‍കണമെന്നും ഡോ. പ്രദീപ് വര്‍ഗീസ് കോശി പരാതിക്കാരനോട് ആവശ്യപ്പെട്ടിരുന്നു.
പരാതിക്കാരന്‍ ഈ വിവരം തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ജിംപോളിനെ അറിയിക്കുകയും അദ്ദേ ഹത്തിന്റെ നിര്‍ദ്ദേശാനുസരണം വിജിലന്‍സ് സംഘം കെണിയൊരുക്കി ആശുപത്രിക്ക് മുന്നിലുള്ള സ്വ കാര്യ പ്രാക്ടീസ് ക്ലിനിക്കിലെ റൂമില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും ഡോക്ടര്‍ വര്‍ഗീസ് കോശി 3,000 രൂപ യും തൊട്ടടുത്ത് തന്നെ സ്വ കാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍ വീണ വര്‍ഗീസ് 2,000 രൂപയും കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം ഇരുവരെയും കൈയടെ പിടികൂടുകയായിരുന്നു.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പരാതിക്കാരന്റെ ഭാര്യയെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രസവം നിര്‍ ത്തുന്നത്തിലേക്കുള്ള ശസ്ത്രക്രിയക്ക് വിധേയമാക്കിയ സമയത്ത് ഡോ. പ്രദീപ് വര്‍ഗീസ് കോശി 3,000 രൂ പയും ഡോ. വീണ വര്‍ഗീസ് 2,000 രൂപയും പരാതിക്കാരനില്‍ നിന്നും കൈക്കൂലിയായി വാങ്ങിയിരുന്നു. അറസ്റ്റിലായ പ്രതികളെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
വിജിലന്‍സ് തൃശൂര്‍ യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജിംപോളിനെ കൂടാതെ ഡിവൈ എസ്പി സെ ബാസ്റ്റ്യന്‍, ഇന്‍സ്പെക്ടര്‍മാരായ സുനില്‍ കുമാര്‍, അസ്സിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ കുമാരന്‍, ബൈ ജു, കരുണന്‍, അമോദ്, എസ്‌സിപി ഒ സന്ധ്യ, സിപിഒ മാരായ വിബീഷ്, സൈജുസോമന്‍, അരുണ്‍ ഗ ണേഷ്, ഡ്രൈവര്‍ സി പി ഒ രതീഷ് എന്നിവരടങ്ങിയ വിജിലന്‍സ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.