ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാ വശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നടപടി. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍ ആണ് കോടതിയെ സമീപിച്ചത്
കൊച്ചി: ശബരിമല ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണറോട് ഹൈക്കോട തി വിശദീകരണം തേടി. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. ശബരിമലയില്‍ അപ്പം-അരവണ പ്രസാ ദ നിര്‍മ്മാണത്തിനാണ് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതെന്നാണ് പരാതി. പുളിപ്പ് ബാധിച്ച് ഉപയോഗശൂന്യ മായ ശര്‍ക്കര ഗോഡൗണി ല്‍ നിന്നും തിരിച്ചെടുത്തപ്പോഴാണ് ചാക്കില്‍ ഹലാല്‍ എന്ന് ഇംഗ്ലീഷില്‍ എഴു തിയിരിക്കുന്നത് കണ്ടതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു.
ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചുള്ള പ്രസാദ വിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നടപടി. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍ ആണ് കോടതിയെ സമീപിച്ചത്.
ഭക്ഷ്യയോഗ്യമായ ശര്‍ക്കരയല്ല പ്രസാദ വിതരണത്തിന് ഉപയോഗിക്കുന്നതെന്നായിരുന്നു പ്രധാനമായും പരാതി. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വവും കോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് പ്രസാദനിര്‍മ്മാണത്തിനായി ശര്‍ക്കര ഉപയോഗിക്കുന്നത്. വിദേശത്തേക്ക് അയക്കുന്ന കാരണം കൊണ്ടാണ് ചില ശര്‍ക്കരയ്ക്ക് മുകളില്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ചി രുന്നത്.
അല്ലാതെ ഭക്ഷ്യയോഗ്യമല്ലാത്ത ഒന്നും ശബരിമലയില്‍ ഉപയോഗിക്കുന്നില്ലെന്നാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും കോടതിയെ അറിയിച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി കൂടുതല്‍ റി പ്പോര്‍ട്ട് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് കോടതി വിശദീ കരണം തേടിയത്. ശബരിമലയിലെ പ്രസാദവിതരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.