Kerala

ശബരിമല യുവതീ പ്രവേശനം ; ഖേദം പ്രകടിപ്പിച്ച് മന്ത്രി കടകം പള്ളി, മന്ത്രിയുടേത് മുതലക്കണ്ണീരാണെന്ന് ബിജെപി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. അന്നത്തെ സംഭവവികാസങ്ങള്‍ ഉണ്ടാവാന്‍ പാടില്ലാത്തതായിരുന്നു. അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നു. തനി ക്ക് വല്ലാത്ത വിഷമമുണ്ടായെന്നും മന്ത്രി പറഞ്ഞു. കേസില്‍ സുപ്രീംകോടതി വിശാല ബെഞ്ചിന്റെ വിധി എന്തു തന്നെയായാലും വിശ്വാസിക ളു മായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും കടകംപള്ളി വ്യക്തമാക്കി. 2018ലെ ഒരു പ്രത്യേക സംഭവമാണിത്, അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ടെന്ന് കടകംപള്ളി പറഞ്ഞു. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുമൊക്കെ തങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ അതൊരു അടഞ്ഞ അധ്യായമാണ്. ഇന്ന് അതൊന്നും ജനങ്ങളുടെ മനസിലില്ലെന്നാണ് കരുതുന്നതെന്നും കടകംപള്ളി കൂട്ടിചേര്‍ത്തു.
അതേസമയം കടകംപള്ളിയുടെ ഖേദപ്രകടനത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. കടകം പള്ളിയുടേത് മുതലക്കണ്ണീരാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സത്യവാങ് മൂലം തിരുത്താന്‍ ഇപ്പോഴും സര്‍ക്കാര്‍ തയ്യാറല്ല. ദേവസ്വം മന്ത്രിയായിരുന്നപ്പോള്‍ കടകംപള്ളി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചു. കടകംപള്ളിയുടെ നേതൃ ത്വത്തിലാണ് വിശ്വാസ വേട്ട നടന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിലപാട് മാറ്റമെന്ന് ആരോപിച്ച സുരേന്ദ്രന്‍, കടകംപള്ളി പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വീണ്ടും ചര്‍ച്ചയാവുന്ന സാഹചര്യത്തിലാണ് സിപിഎം നിലപാടില്‍നിന്ന് പിന്നോക്കം പോകുന്നത്. ലോ ക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചേക്കുമോയെന്ന സിപിഎമ്മിന്റെ ആശങ്കയാണ് കടകം പള്ളി യുടെ വാക്കുകള്‍. ബിജെപിയും കോണ്‍ഗ്രസും ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാക്കുന്ന സാഹചര്യത്തിലാണ് സിപിഎമ്മും സുരക്ഷിതമാര്‍ഗം തേടുന്നത്. ശബരിമല യുവതി പ്രവേശം ഏറെ ചര്‍ച്ചയായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി നേരിടേണ്ടിവന്നു എന്നതാണ് ചരിത്രം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.