പ്രതികൂലകാലാവസ്ഥയിലും മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചു ശബരിമല നടതുറ ന്നു.നാളെ പുലര്‍ച്ചെ 5നു നട തുറക്കുമ്പോള്‍ മുതല്‍ ദര്‍ശനത്തിനാ യി തീര്‍ഥാടകരെ നിലയ്ക്കലില്‍ നിന്നു കടത്തിവിടും
പത്തനംതിട്ട: പ്രതികൂലകാലാവസ്ഥയിലും മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചു ശബ രിമല നടതുറന്നു.മേല്‍ശാന്തി വികെ ജയരാജ് പോറ്റി, കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നടതുറന്ന് ദീപം തെളിച്ചത്. നാളെ പുലര്‍ച്ചെ 5നു നട തുറക്കുമ്പോള്‍ മുതല്‍ ദര്‍ശനത്തിനായി തീര്‍ത്ഥാട കരെ നിലയ്ക്കലില്‍ നിന്നു കടത്തി വിടും.ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു സന്നിധാനം.വലിയ മഴയാണ് സന്നിധാനത്ത് നടതുറക്കുന്ന സമയത്ത് ഉണ്ടായിരുന്നത്.
ജില്ലയിലാകെ ശനിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന കനത്തമഴ ശബരിമല തീര്‍ത്ഥാടന ഒരുക്കങ്ങളില്‍ പലതി ലും മാറ്റങ്ങള്‍ വരുത്തി. നട തുറക്കുമ്പോള്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ പ്രവേശിക്കുന്നത് ഇന്നത്തെ അവ സ്ഥയില്‍ പ്രയാസം സൃഷ്ടിക്കുമെന്നും മഴ ശക്തമായതിനാല്‍ നദിയില്‍ കലക്കവെള്ളമാണുള്ളതെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുടിവെള്ളത്തി ന്റെയും കുളിക്കാനുള്ള വെള്ളത്തിന്റെയും ലഭ്യതയില്‍ കുറവു വരുമെന്നും അതിനാല്‍ അടുത്ത മൂന്നു നാല് ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍മാര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യോഗം തീരുമാനിക്കുകയായിരുന്നു.
8000 ആളുകളാണ് ആദ്യദിവസത്തെ ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. പ്രതിദിനം 30000 തീര്‍ ത്ഥാടകരെ പ്രവേശിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കിലും കനത്ത മഴയുടെ പശ്ചാത്തല ത്തില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.ജലനിരപ്പ് അപക ടകര മായതിനാല്‍ പമ്പാ സ്നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്നു നിര്‍ദേശമുണ്ട്. നില യ്ക്കലില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്പോട്ട് ബുക്കിങ് നിര്‍ത്തും.വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.