1.ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മ്മാണം
2.റബ്ബറിന് താങ്ങുവില 250 രൂപ
3.എസ് സി / എസ് ടി ഭവന നിര്‍മാണത്തിനുള്ള തുക 6 ലക്ഷം
തിരുവനന്തപുരം : മാസം തോറും 6000 രൂപ വരെ പാവപ്പെട്ടവര്‍ക്ക് ഉറപ്പാക്കുമെന്നതുള്‍പ്പെടെ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 3000 രൂപ ആക്കും. ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രുപീകരിക്കും. വെള്ളക്കാര്‍ഡുകാര്‍ക്ക് 5 കിലോ അരി സൗജന്യമായി നല്‍കും. കാരുണ്യ പദ്ധതി പുനസ്ഥാപിക്കും. 40 വയസിനും 60 വയസിനും ഇടയിലുള്ള തൊഴില്‍ രഹിതരായ വീട്ടമ്മമാര്‍ക്ക് 2000 രൂപ നല്‍കും. 5 ലക്ഷം വീടുകള്‍ അര്‍ഹരായവര്‍ക്ക് പണിതു നല്‍കും.
ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മ്മാണം കൊണ്ടുവരും. റബ്ബറിന് താങ്ങുവില 250 രൂപ ആക്കും.നെല്ലിനും 30 രൂപ താങ്ങുവില ഉറപ്പാക്കും. എസ് സി / എസ് ടി ഭവന നിര്‍മാണത്തിനുള്ള തുക 6 ലക്ഷം ആക്കും. കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് എന്ന പേരില്‍ മത്സ്യതൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതി രൂപീകരിക്കും. തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും.പീസ് ഹാര്‍മണി വകുപ്പ് രൂപീകരി ക്കും. 700 രൂപ കുറഞ്ഞകൂലി നടപ്പാക്കും. പിഎസ്‌സി സംവിധാനം കാര്യക്ഷമമാക്കാന്‍ പുതിയ നിയമനിര്‍മ്മാണം നടപ്പാക്കും. കൊവിഡ് കാരണം മരിച്ച പ്രവാസികളടക്കമുള്ള അര്‍ഹരായ വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കും. കൊവിഡ് കാരണം തകര്‍ന്ന കുടുംബങ്ങ ള്‍ക്ക് വ്യവസായം തുടങ്ങാന്‍ സഹായം ചെയ്യും. അതിനായി കൊവിഡ് ദുരന്തനിവാരണ കമ്മീഷന്‍ രൂപീകരിക്കും.
ഇവയൊക്കെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ മാത്രമാണെന്നും നിരവധി ജനക്ഷേമ പദ്ധതികള്‍ വേറെയുമുണ്ടെന്നും നേതാക്കള്‍ അറിയിച്ചു. പ്രകടനപത്രികയിലുള്ളത് യുഡിഎഫ് പൂര്‍ണമായും നടപ്പാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി പ്രകടനപത്രിക തയ്യാറാക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. ഇതൊരു ജനകീയ മാനിഫെസ്റ്റോ ആണ്. കേരളത്തെ ലോകോത്തര മാതൃകയിലേക്കെത്തിക്കുക എന്ന ദൗത്യമാണ് യുഡിഎഫ് ഏറ്റെടുക്കുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ന്യായ് പദ്ധതി നടപ്പാക്കും. പ്രകടനപത്രികയുടെ കാതല്‍ എന്ന് പറയുന്നത് ന്യായ് പദ്ധതിയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.