കൊച്ചി : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി. തീർഥാടനത്തിന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ എല്ലാവരിലും എത്തുന്നതിനായി പരസ്യപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. കനത്ത മഴയുടെയും മൂടൽമഞ്ഞിന്റെയും പശ്ചാത്തലത്തിൽ ശബരിമലയിൽ സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങളെ കുറിച്ച് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ശബരിമലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും.
കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഭക്തർ പമ്പയിൽ കുളിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എരുമേലിയിൽ കുളിക്കുന്നതിനും വിലക്കുണ്ട്. പരമ്പരാഗത കാനനപാതയിലൂടെയുള്ള മലകയറ്റവും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. എൻഡിആർഎഫ്, ഫയർഫോഴ്സ് തുടങ്ങിയവരെ ഏതു സാഹചര്യങ്ങൾ നേരിടുന്നതിനുമായി വിന്യസിച്ചിട്ടുണ്ട് എന്നും ബോർഡ് വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.