Home

ശനിയും ഞായറും പുറത്തിറങ്ങിയാല്‍ പിടിവീഴും ; പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കി പൊലീസ്

ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കുമെന്ന് പൊലീസ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അവശ്യസേവനങ്ങള്‍ക്കുള്ളവര്‍ മാത്രമേ പുറത്തിറങ്ങാവൂ.

തിരുവനന്തപുരം: ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കു മെ ന്ന് പൊലീസ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നി യന്ത്ര ണങ്ങളുടെ ഭാഗമായാണ് നടപടി. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അവശ്യസേവനങ്ങള്‍ക്കുള്ളവര്‍ മാത്രമേ പുറത്തിറങ്ങാവൂ. അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അവശ്യ സര്‍വീസിനുള്ള വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ ത്തിക്കാം. മുന്‍ നിശ്ചയിച്ച കല്യാണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ കോവിഡ് മാനദണ്ഡ പ്രകാരമായിരിക്കണം. മറ്റ് അത്യാ വ ശ്യ കാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ മതിയായ കാരണം ബന്ധപ്പെട്ട ഓഫീസര്‍മാരെ അറിയി ക്ക ണം.

നാളെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണ്. വീട്ടിലിരുന്നുള്ള ജോലി പരമാവധി പ്രോത്സാഹി പ്പിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്ക മുള്ളവയില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസില്‍ ജോലിക്കെത്തിയാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്. രോഗ പ്രതിരോധത്തിനും നിയന്ത്രണ ത്തി നും കൂടുതല്‍ സെക്ടര്‍ ഓഫീസര്‍മാരെയും പൊലീസിനെയും നിയമിക്കും. കണ്ടെയിന്‍മെന്റ് സോ ണിന് പുറത്ത് സാധാരണ കടകള്‍ ഒന്‍പത് മണി വരെയാക്കും. സ്വകാര്യ മേഖലയിലും വര്‍ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോ ധന യില്‍ 14093 നിയമ ലംഘനം കണ്ടെത്തുകയും 75870 പേര്‍ക്ക് ബോധവത്കണം നടത്തുകയും ചെ യ്തു. വരും ദിവസങ്ങളിലും നിരീക്ഷണവും പരിശോധനയും കര്‍ശനമായി നടപ്പിലാക്കും. പൊതു ജ നങ്ങള്‍ക്ക് ആവശ്യമായ അവശ്യ സേവനങ്ങള്‍ ലഭിക്കുന്നതില്‍ യാതൊരു തടസ്സവുമില്ലെന്ന് ഉറപ്പു വരുത്തുമെന്നും പോലിസ് അറിയിച്ചു.

 

ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ :

  • പലചരക്ക്, പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളു. വൈകുന്നേരം 7.30 നകം ഷോപ്പ് അടച്ചിരിക്കണം.
  • ഭക്ഷണം വിളമ്പുന്നത് റെസ്റ്റോറന്റില്‍ അനുവദിക്കില്ല. രാത്രി ഒന്‍പത് വരെ പാര്‍സല്‍ അനുവദിക്കും.
  • ദീര്‍ഘദൂര ബസ്, ട്രെയിന്‍, വിമാന യാത്ര സേവനങ്ങള്‍ തടസ്സപ്പെടില്ല. പൊതുഗതാഗത, ചരക്ക് വാഹനങ്ങള്‍ ഉണ്ടാകും.
  • മുന്‍കൂട്ടി ക്രമീകരിച്ച കല്യാണം, പാല് കാച്ച് തുടങ്ങിയ ചടങ്ങുകളില്‍ പരമാവധി 75 പേര്‍ക്ക് പങ്കെടുക്കാം. ഇത് ‘കൊവിഡ് ജാഗ്രത’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
  • അവശ്യ സേവനങ്ങളുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. അവിടത്തെ ജീവനക്കാര്‍ക്ക് സഞ്ചരിക്കാം.
  • ദിവസം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായങ്ങളും കമ്പനികളും അവശ്യ സേവനങ്ങളും നിരോധിച്ചിട്ടില്ല. അവിടത്തെയാത്രക്കാര്‍ക്ക് ജീവനക്കാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്ര ചെയ്യാം.
  • അടിയന്തിര യാത്രക്കാര്‍, രോഗികള്‍, പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കണം.
  • തിരഞ്ഞെടുപ്പ്, പരീക്ഷ, കോവിഡ് അനുബന്ധ ചുമതലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് യാത്രാ വിലക്ക് ഇല്ല.
  • ടെലികോം സേവനങ്ങളും ഇന്റര്‍നെറ്റ് സേവന ജീവനക്കാരെയും നിരോധിച്ചിട്ടില്ല. ഐടി കമ്പനികളില്‍ അത്യാവശ്യ ജീവനക്കാരെ മാത്രമേ ഓഫീസിലേക്ക് വരാന്‍ അനുവാദമുള്ളൂ.
  • രാത്രി കാര്‍ഫ്യൂ കര്‍ശനമായിരിക്കും. ‘റംസാന്‍ നോമ്പു’ ഭക്ഷണത്തിനുള്ള ലഭ്യത ജില്ലാതലത്തില്‍ ഒരുക്കും. റംസാന്‍ നോമ്പുവിന്റെ ഭാഗമായി, കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് രാത്രി ഒന്‍പതിന് ശേഷം പ്രാര്‍ത്ഥന അവസാന ചടങ്ങുകള്‍ നടത്താം.
  • ഒരാള്‍ മാത്രം കാറില്‍ യാത്ര ചെയ്താലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണ്.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.