Breaking News

ശക്തമായ വരവറിയിച്ച് ഗോത്ര വര്‍ഗ പാര്‍ട്ടി ; ത്രിപുരയില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യങ്ങള്‍ പ്രതിരോധത്തില്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കു ന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടത്- കോണ്‍ഗ്രസ് സഖ്യ ങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കി.ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍ സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു.

അഗര്‍ത്തല: വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ മുഖ്യപ്രതിപക്ഷ പാര്‍ട്ടി സ്ഥാനത്തേയ്ക്ക് ഇടതുമുന്നണി- കോണ്‍ഗ്രസ് സഖ്യത്തോട് ശക്തമായ പോരാട്ടം കാഴ്ചവെയ്ക്കുന്നതായി തോന്നിപ്പിച്ച ഗോത്ര പാര്‍ട്ടി തിപ്ര മോ ത്ത 12 ഇടത്താണ് മുന്നിട്ടുനില്‍ക്കുന്നത്. അപ്രതീക്ഷിത മുന്നേറ്റമാണ് ത്രിപുരയില്‍ തിപ്രമോത്ത കാഴ്ച വെയ്ക്കുന്നത്.

ആദ്യഫലസൂചനകള്‍ ലഭിക്കുമ്പോള്‍ ബിജെപിക്കാണ് ത്രിപുരയില്‍ ലീഡ്. രണ്ടാം സ്ഥാനത്ത് സിപിഎ മ്മു ണ്ട്. അതേസമയം, സിപിഎം-കോണ്‍ഗ്രസ് സഖ്യം മൂന്നാമതാണ്. പത്ത് മണ്ഡലങ്ങളില്‍ മാത്രമേ നില വി ല്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് ലീഡുള്ളു. നിയമസഭ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടത്- കോണ്‍ഗ്രസ് സഖ്യ ങ്ങ ളെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര(ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു. സിപിഎമ്മിന്റെ 43 സ്ഥാനാര്‍ഥികളും കോ ണ്‍ഗ്രസിന്റെ 13 സ്ഥാനാര്‍ഥികളുമാണ് ജനവിധി തേടുന്നത്. ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ 28 സ്ഥാനാ ര്‍ഥി കളും ജനവിധി തേടുന്നു.

60 നിയമസഭ സീറ്റുകളില്‍ ബിജെപി – കോണ്‍ഗ്രസ്, തിപ്രമോത്ത പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ട് നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.

ഗോത്ര വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള പാര്‍ട്ടിയാണ് തിപ്ര മോത്ത. 2021 ഏപ്രിലിലെ ത്രിപുര ട്രൈല്‍ ഏരിയ ഡിസ് ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ അര ങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടത്- കോണ്‍ഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

ഗ്രേറ്റര്‍ ത്രിപുര ലാന്റഅ എന്ന ആവശ്യമാണ് സംഘടന പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നത്. അത്തര മൊരു ഉറപ്പ് നല്‍കിയാല്‍ ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടായിരുന്നു നേരത്തേ പാര്‍ട്ടി കൈക്കൊണ്ടിരുന്നത്. കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ നടത്തിയി രുന്നു. എന്നാല്‍ ഉറപ്പ് എഴുതി നല്‍കാതെ സഖ്യത്തിനില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. ഉറപ്പ് നല്‍കാന്‍ നേതൃത്വം തയ്യാറാകാതിരുന്നതോടെ തനിച്ച് മത്സരിക്കുകയാണെന്ന് പ്രദ്യോത് പ്രഖ്യാപിക്കുകയായിരുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.