News

വർത്തമാന ഇന്ത്യ ഉൾക്കൊള്ളേണ്ടത് ഗാന്ധിയൻ മൂല്യങ്ങളെ: ഐഒസി

ആൽബിൻ ജോസഫ്
ഇന്ത്യയിലെ  ഭരണാധികാരികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും ഏകാധിപത്യത്തിൽ പ്രചോദിതരായ സവർണ ഫാസിസ്റ്റുകൾ  നടത്തുന്ന  അക്രമണങ്ങളിൽനിന്നും വർത്തമാന ഇന്ത്യയെ രക്ഷിക്കാൻ ഗാന്ധിയൻ മൂല്യങ്ങൾക്കേ കഴിയൂ എന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (ഐഒസി) സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത മേഖലയിലെ പ്രമുഖർ ഒന്നടങ്കം  അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ്   ഒക്ടോബർ രണ്ട് വെള്ളിയാഴ്ച്ച അൽ ഖോബാർ ക്‌ളാസ്സിക് റെസ്റ്റോറണ്ടിൽ വെച്ച് നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷം പ്രശസ്ത മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സയ്യദ് അബ്ദുള്ള റിസ്‌വി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിന് ഐഓസി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൽ അർക്കാൻ അധ്യക്ഷം വഹിച്ചു.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ചാർജുള്ള എഐസിസി സെക്രട്ടറി ഹിമാൻഷ്യു വ്യാസ്, ഐഒസി സെക്രട്ടറി ഡോ. ആരതികൃഷണ എന്നിവരുടെ ഗാന്ധി ജയന്തി സന്ദേശങ്ങളും യോഗത്തിൽ പങ്കുവെക്കപ്പെട്ടു.
ഗാന്ധിയൻ ആശയങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ഗോഡ്സെയും ഗോഡ്‌സെയുടെ പിറകിലുള്ള ശക്തികളും ശ്രമിച്ചത് എന്ന് യോഗം ഉദ്‌ഘാടനം ചെയ്ത  സയ്യദ് അബ്ദുള്ളറിസ്‌വി അഭിപ്രായപ്പെട്ടു. ഗാന്ധിയെ വധിക്കുന്നതിലൂടെ ഗാന്ധിയൻ ആശയങ്ങളെ ഇല്ലായ്മചെയ്യാൻ കഴിയുകയില്ല. വർത്തമാനകാല രാഷ്ട്രീയത്തിൽ ഗാന്ധിയൻ ആശയങ്ങൾ സംരക്ഷിക്കേണ്ടത് എന്റെയും നിങ്ങളുടെയും നമ്മളോരോ ഇന്ത്യക്കാരന്റെയും കടമയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കോവിഡ് മഹാമാരിയിൽ രാഷ്ട്രം വിറങ്ങലിച്ചു നിൽകുമ്പോൾ കൂടിയ ലോകസഭാ സമ്മേളനങ്ങളിൽ വേണ്ടത്ര ചർച്ചകൾ കൂടാതെ പാസ്സാക്കിയ കർഷക ബില്ലിനും അതൊടാനുബന്ധിച്ച് അരങ്ങേറിക്കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളേ  അക്രമങ്ങൾ അഴിച്ചുവിട്ട് ഈ സർക്കാർ നേരിട്ടതിനും രാജ്യം സാക്ഷിയാകേണ്ടി വന്നു. കർഷകവിരുദ്ധമായ ഈ നിയമങ്ങളിൽ  പ്രതിഷേധിച്ച് രാജ്യത്തകമാനം പ്രതിക്ഷേധങ്ങൾ ഉയരുമ്പോൾ അതിനെ മാനിക്കാതെ  ബിജെപി സർക്കാരുകൾ മുന്നോട്ട് പോകുമ്പോൾ ഉത്തർപ്രദേശിലെ ഹാത്രയിൽ അരങ്ങേറിയ മൃഗീയവും പൈശാചികവുമായ കൊലപാതകവും  അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ജനതയെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുന്നു.
ഗാന്ധിജയന്തി ദിനത്തിൽ കോൺഗ്രസ്സ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഡോ. ശശിതരൂരടക്കമുള്ള കോൺഗ്രസ്സ് എംപി മാരുടെ നേതൃത്വത്തിൽ ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു സമാധാനപരമായി ഉത്തർ പ്രദേശിലെ ഹത്രയിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി പൈശാചികമായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട്ടിലേക്ക് യാത്ര  നടത്തിയപ്പോൾ അവരെ  പ്രതിരോധിക്കാൻ  തയ്യാറായി നിൽക്കുന്ന  ഉത്തർപ്രദേശ് സർക്കാരിന് ഒടുവിൽ   അവരുടെ മുന്നിൽ മുട്ടുമടക്കേണ്ടിവന്നതും ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്തി ഒരിക്കൽക്കൂടി നമ്മെ ബോധ്യപ്പെടുത്തുന്നു എന്ന് ഐഒസി മീഡിയ ആൻഡ് കമ്മ്യുണിക്കേഷൻ സെക്രട്ടറി ഫൈസൽ ഷെരീഫ് പറഞ്ഞു.
ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരും, സംസ്ഥാനസർക്കാരും മനപ്പൂർവം ഗാന്ധിയെയും ഗാന്ധിയൻ ചിന്തകളെയും അടയാളങ്ങളെയും തിരസ്കരിക്കുകയും ചരിത്രസത്യങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഗാന്ധിയൻ ഉത്പന്നമായ ഖാദിവസ്ത്രങ്ങളുടെ ഉറവിടവും സാധ്യതയും തേടി പോകുന്ന ഒരു സ്ത്രീയിലൂടെ ഒരു ക്യാപിറ്റലിസ്റ്റ് സാമ്പത്തീക വ്യവസ്ഥയെ എങ്ങിനെ പ്രതിരോധിക്കാമെന്നതിൻ്റെ നേർ ചിത്രം വരച്ചുകാട്ടുന്ന ‘മഹാത്മാഗാന്ധി റോഡ്’ എന്ന ഹൃസ്വ ചിത്രം ചടങ്ങിൽ പ്രദർശിപ്പിച്ചു.
ന്യുയോർക്ക് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡ് ലഭിച്ച സിനിമാസംവിധായകൻ ശരത് സംവിധാനം ചെയ്തു ഐഒസി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ നിർമിച്ച ഈ ചിത്രം നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.
യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ സുനിൽ മുഹമ്മദ് പ്രളയകാലത്ത്  എറണാകുളം ജില്ലയിലെ ചേന്നമംഗലം എന്ന കൈത്തറി ഗ്രാമം വെള്ളം കയറി പൂർണ്ണമായും നശിച്ചതും പിന്നീട് സഹൃദയരായ നാട്ടുകാരുടയും താനടക്കമുള്ള പ്രവാസികളുടെയും നേതൃത്വത്തിൽ അത് പുനരുദ്ധരിച്ചതും പങ്കുവെച്ചുകൊണ്ട് ഓരോ ഗ്രാമീണ വ്യവസായങ്ങളും ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിൽ എത്രത്തോളം പങ്കുവഹിക്കുന്നു എന്ന് വ്യക്തമാക്കുന്നു എന്ന് സദസ്സിനെ  ഓർമപ്പെടുത്തി.
ഗാന്ധിജി മുന്നോട്ടുവെച്ച ഗ്രാമസ്വരാജ് ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ബിജെപി സർക്കാർ മുന്നോട്ട് വെച്ച കർഷ ബില്ലിനെയും മുതലാളിത്തത്തെയും  ചെറുത്ത് തോൽപിക്കാൻ കഴിയുകയൊള്ളു എന്ന് അഡ്വ. അയ്മൻ അഭിപ്രായപ്പെട്ടു. ഗാന്ധിയൻ മൂല്യങ്ങൾ ഇല്ലാത്ത ഇന്ത്യ മൃഗീയമാണെന്നും ഹത്ര സംഭവത്തെ ഉദ്ധരിച്ചു കൊണ്ട്  അയ്മൻ ഓർമിപ്പിച്ചു.
യോഗത്തിന് ആശംസകളറിയിച്ച സാമൂഹികപ്രവർത്തകയും ഇന്ത്യൻ സ്കൂൾ അധ്യാപികയുമായ കദീജടീച്ചർ മഹാത്മാഗാന്ധി റോഡ് എന്ന ഹൃസ്വചിത്രം വരും തലമുറക്കുള്ള ഒരു വഴികാട്ടിയാണെന്നും ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇനിയും ഉണ്ടാകേണ്ടതിൻ്റെ പ്രസക്തിയും വർത്തമാന ഇന്ത്യയെ ചൂണ്ടിക്കാട്ടി അവർ ഓർമിപ്പിച്ചു.

ചടങ്ങിൽ ഐഒസി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂർ ഒഐസിസി സൗദി നാഷണൽ പ്രസിഡണ്ട് പി എം നജീബ്, ആൽബിൻ ജോസഫ് , ഐഒസി നേതാക്കളായ നിഹാൽ, ഇക്ബാൽ കോവൂർ കർണാടക, ഹസ്നൈൻ ഉത്തർപ്രദേശ്, അബ്ദുൾ സത്താർ തമിഴ്‌നാട് എന്നിവരും സംബന്ധിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.