കാലിഫോർണിയ: അപൂർവ മത്സ്യം ചത്തടിഞ്ഞതോടെ ഭീതിയിലാണ് കാലിഫോർണിയയിലെ പ്രദേശവാസികള്‍. കാലിഫോർണിയയിലെ തെക്കൻ മേഖലയിലുള്ള ലാ ജൊല്ല കോവിലെ കടലില്‍ അപൂർവ്വമായ ഓർ മത്സ്യത്തിനെയാണ് ചത്തുമലച്ച നിലയില്‍ കണ്ടെത്തിയത്.
124 വർഷത്തിനിടെ കണ്ടെത്തുന്ന ഇരുപതാമത്തെ ഓർ മത്സ്യമാണിത്. വൻ ദുരന്തങ്ങള്‍ക്ക് മുന്നോടിയായാണ് ഓർ മത്സ്യങ്ങള്‍ എത്തുന്നത് എന്നാണ് വിശ്വാസം. ഇതാണ് പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നതും.
വലിയ കണ്ണുകളും വെള്ളി നിറത്തിലുള്ള നീണ്ട റിബണ്‍ പോലെയുള്ള രൂപവും തലയില്‍ കിരീടം പോലുള്ള ചിറകുകളും കൂടിയവയാണ് ഓർ മത്സ്യങ്ങള്‍. കയാക്കിനും സ്നോർക്കലിംഗിനും പോയ ആളുകളാണ് ഓർ മത്സ്യത്തിനെ ചത്തുപൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. 1900 ന് ശേഷം ഇത്തരത്തില്‍ സാൻഡിയാഗോയിലെ തീരത്തേക്ക് എത്തുന്ന ഇരുപതാമത്തെ മത്സ്യമാണ് ഇത്. കാലിഫോർണിയയില്‍ ഇത്തരം മത്സ്യങ്ങളെ കാണുന്നത് അസാധാരണമാണെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്
30 അടിയിലേറെ നീളം വരെ വയ്ക്കുന്ന ഇവയ്ക്ക് സാധാരണഗതിയില്‍ കടലിന്റെ മുകള്‍ത്തട്ടിലേക്ക് അധികം വരാത്ത പ്രകൃതമാണ് ഇവയ്ക്കുള്ളത്. സാൻഡിയാഗോയില്‍ കണ്ടെത്തിയ ഓർ മത്സ്യത്തിന് 12 അടിയിലേറെ നീളമാണുള്ളത്. സംഭവം ഫിഷറീസ് വകുപ്പിനെ അറിയിച്ചതിന് പിന്നാലെ ഓർ മത്സ്യത്തെ കാലിഫോർണിയയിലെ നാഷണല്‍ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻറെ ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. നെക്റോസ്കോപിയിലൂടെ ഓർ മത്സ്യത്തിന്റെ മരണ കാരണം കണ്ടെത്താനാവുമെന്ന നിരീക്ഷണത്തിലാണ് ഗവേഷരുള്ളത്.
അപകടങ്ങളുടെ മുന്നോടിയായാണ് ഓർ മത്സ്യങ്ങള്‍ കരയിലെത്തുന്നതെന്നാണ് ജപ്പാൻകാരുടെ വിശ്വാസം. വിശ്വാസത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെങ്കിലും 2011ലെ ഫുകുഷിമ ഭൂകമ്ബത്തിനും, പിന്നീടുണ്ടായ ഭൂകമ്ബത്തിനും മുമ്ബ് ‘ഓർ’ മത്സ്യങ്ങള്‍ തീരത്തടിഞ്ഞിരുന്നുവെന്നത് ഇവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ കാരണമായിരുന്നു. ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യരെക്കാള്‍ മുമ്ബ് ജീവിവർഗങ്ങള്‍ക്ക് തിരിച്ചറിയാനാകുമെന്നാണ് ജപ്പാനിലെ പരിസ്ഥിതിവാദികള്‍ അവകാശപ്പെടുന്നത്.
സമാനമായ രീതിയില്‍ ലോസ്‌ആഞ്ചലസില്‍ ഭൂകമ്ബമുണ്ടായതിന് രണ്ട് ദിവസം മുൻപാണ് കാലിഫോർണിയയില്‍ ഓർ മത്സ്യത്തെ കണ്ടെത്തിയതെന്നും ശ്രദ്ധേയമാണ്. കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസില്‍ തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് ശക്തമായ ഭൂകമ്ബമുണ്ടായത്. 4.4 തീവ്രതയുള്ള ഭൂകമ്ബത്തിന്റെ പ്രഭവസ്ഥാനം ഹൈലാൻഡ് പാർക്കായിരുന്നു. ഏറെ പ്രശസ്തമായ ഹോളിവുഡ് അടയാളവും ഗ്രിഫിത്ത് ഒബ്സർവേറ്ററിക്ക് സമീപമാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.