Home

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം ; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യും

വ്ളോഗര്‍ റിഫാ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനം. ഇത് സംബന്ധിച്ച് അന്വേഷണ സംഘം ആര്‍ഡിഒക്ക് കത്ത് നല്‍കി.

കോഴിക്കോട് : വ്ളോഗര്‍ റിഫാ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ ട്ടം ചെയ്യാന്‍ തീരുമാനം. ഇത് സംബന്ധിച്ച് അന്വേഷണ സംഘം ആര്‍ഡിഒക്ക് കത്ത് നല്‍കി. റിഫയുടെ ദൂരൂഹമരണത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കഴിഞ്ഞയാഴ്ച കേസെടുത്തിരുന്നു. ആത്മഹത്യ പ്രേ രണാ കുറ്റത്തിനാണ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തത്.

മാര്‍ച്ച് ഒന്നിന് ദുബായ് ജാഹിലിയയിലെ ഫ്ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുബാ യില്‍ പോസ്റ്റുമോര്‍ട്ടം ന ടത്തിയിരുന്നില്ല. യൂട്യൂബിലെ ലൈക്കി ന്റെയും, സബ്ക്രിബ്ഷ ന്റെയും പേരില്‍ മെ ഹ്‌നാസ് റിഫയെ മാനസികമായും ശാരീരി കമായും പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കാക്കൂര്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേ ഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

റിഫയുടെ മരണത്തില്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് റിഫയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരു ന്നു. ഇതിന്റെ ഭാഗമായാണ് പോസ്റ്റ് മോര്‍ട്ടത്തിന് അന്വേഷണ സംഘം അനുമതി ചോദിച്ചത്. പത്ത് വര്‍ ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്. താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫിനാണ് അന്വേഷണ ചുമതല.

ഇന്‍സ്റ്റഗ്രാം വഴി പരിജയപ്പെട്ട ഇരുവരും മൂന്ന് വര്‍ഷം മുമ്പാണ് വിവാഹിതരായത്.ജോലി ആവശ്യാര്‍ ത്ഥം ദുബായിലെത്തിയതിന് പിറകെയായിരുന്നു റിഫയുടെ അപ്രതീ ക്ഷിത മരണം. മരണത്തില്‍ ദുരൂ ഹതയുള്ളതിനാലാണ് മെഹ്നാസിനെതിരെ റിഫയുടെ പിതാവും മാതാവും പരാതി നല്‍കിയത്. തുടര്‍ന്ന് എ.സ്.പി യുടെ നിര്‍ദേശപ്രകാരം കാക്കൂര്‍ പൊലീസ് പ്രാഥമികാന്വേഷണം നടത്തി. റിഫക്കും മെഹ്നാസി നും രണ്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.