News

വ്യോമസേനയുടെ മിഗ് 21 വിമാനം പഞ്ചാബില്‍ തകര്‍ന്നു വീണു; അപകടത്തില്‍ പൈലറ്റ് അഭിനവ് ചൗധരി മരിച്ചു

വ്യോമസേനയുടെ പടിഞ്ഞാറന്‍ മേഖല മിഗ് 21 ബൈസന്‍ വിമാനമാണ് പരിശീലന പറക്കലിനിടെ പഞ്ചാബില്‍ തകര്‍ന്നു വീണത്

ന്യൂഡല്‍ഹി : വ്യോമസേനയുടെ പടിഞ്ഞാറന്‍ മേഖല മിഗ് 21 ബൈസന്‍ വിമാനം പരിശീലന പറ ക്കലിനിടെ പഞ്ചാബില്‍ തകര്‍ന്നു വീണു. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ അഭിനവ് ചൗധരി അപകടത്തില്‍ മരിച്ചു. സംഭവത്തില്‍ വ്യാമസേന അന്വേഷണത്തിന് ഉത്ത ര വിട്ടിട്ടുണ്ട്. പഞ്ചാബിലെ മോഗയ്ക്കടുത്ത് ബഗപുരന എന്ന സ്ഥലത്താണ് വിമാനം തകര്‍ന്ന് വീണത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. രാജ്യത്ത് ഈ വര്‍ഷം നടക്കുന്ന മൂ ന്നാ മത്തെ മിഗ് 21 വിമാന അപകടമാണിത്. മാര്‍ച്ചില്‍ യുദ്ധ പരിശീലന ദൗത്യത്തിനായി വിമാനം പറന്നു യരുന്നതിനിടെ അപകടം ഉണ്ടായി വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ഗുപ്ത മരിച്ചു. ഈ സംഭവ ത്തി ലും എയര്‍ഫോഴ്‌സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിന് മുന്‍പ് ജനുവരിയില്‍ രാജ സ്ഥാ നിലെ സുറത്ത്ഗഡില്‍ മിഗ് 21 വിമാനം തകര്‍ന്നുവീണിരുന്നെങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 days ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.