Breaking News

വ്യാവസായിക സൗഹൃദ സർട്ടിഫിക്കറ്റ്: വൈദ്യുതി നിരക്കിൽ 25% ഇളവ്, കാലാവധി 10 വർ‌ഷം.

ദുബായ് : എമിറേറ്റിലെ വ്യവസായ സംരംഭങ്ങൾക്ക് നൽകുന്ന ‘വ്യവസായ സൗഹൃദ ഊർജ സർട്ടിഫിക്കറ്റി’നു 10 വർഷം കാലാവധിയുണ്ടാകുമെന്നു ദുബായ് ജല-വൈദ്യുത വകുപ്പ് മേധാവി സഈദ് മുഹമ്മദ് അൽതായർ. ദുബായിലെ വ്യവസായിക നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനു സഹായിക്കുന്നതാണ് വിവിധ സർക്കാർ കാര്യാലയങ്ങൾ വഴി ‘ദീവ ‘ നൽകുന്ന ഈ സർട്ടിഫിക്കറ്റ്. ഇതുവരെ 30 വൻകിട കമ്പനികൾ വ്യാവസായിക സൗഹൃദ സർട്ടിഫിക്കറ്റിനായി (D33) അപേക്ഷ നൽകിയതായി അദ്ദേഹം വെളിപ്പെടുത്തി.
വ്യാവസായിക രംഗത്തെ സ്ഥാപനങ്ങൾ, ആധുനിക കാർഷിക സാങ്കേതിക സ്ഥാപനങ്ങൾ, ഡേറ്റ സെന്ററുകൾ എന്നിവയ്ക്കാണ് ഡി33യുടെ ഭാഗമായി സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്. സൗരോർജ പദ്ധതികളിലൂടെ ദീവയുടെ സംരംഭങ്ങളിൽ ഭാഗമാകുന്ന സ്ഥാപനങ്ങൾക്കാണ് വ്യവസ്ഥകളോടെ സർട്ടിഫിക്കറ്റ് ലഭിക്കുക. ഈ കമ്പനികൾക്ക് സാധാരണ വൈദ്യുതി നിരക്കിൽ 25 ശതമാനം ഇളവ് ലഭിക്കും. എന്നാൽ താൽക്കാലിക സംരംഭങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. വ്യവസായിക സംരംഭങ്ങളുടെ പണിയിടങ്ങളിൽ ഫോട്ടോവോൾട്ടെയ്ക് സോളർ എനർജി സ്ഥാപിക്കാൻ താൽപര്യമുള്ള കമ്പനികൾ ദീവയിൽ റജിസ്റ്റർ ചെയ്ത കൺസൽറ്റന്റ്മാരെയും കരാറുകാരെയും ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. 
കമ്പനികൾ ഉൽപാദിപ്പിക്കുന്ന അധിക ഊർജം അതോറിറ്റിയുടെ ഊർജശൃംഖലകളിൽ ലയിപ്പിക്കും. 10.5 ഫിൽസ് നിശ്ചയിച്ച് ഈ വൈദ്യുതി ദീവ വാങ്ങും. മണിക്കൂറിൽ ഇത്ര കിലോവാട്ട് എന്ന തോതിലാണ് ഈ നിരക്ക് നിശ്ചയിച്ചത്. എന്നാൽ ശൈത്യകാലമായ ഡിസംബർ മുതൽ ഫെബ്രുവരി വരെ ഈ അധിക ഊർജം സ്വീകരിക്കില്ല. വൈദ്യുതി മേഖലയിലെ അടിയന്തര അറ്റകുറ്റപ്പണി സമയങ്ങളിലും സ്വീകരിക്കില്ല. അനുവദിച്ച പരിധിയിലധികം ഊർജം സ്വീകരിക്കില്ലെന്നും അതോറിറ്റിയുടെ വ്യവസ്ഥകളിലുണ്ട്. സർട്ടിഫിക്കറ്റ് ലഭിച്ച തീയതി മുതലാണ് പത്ത് വർഷം കണക്കാക്കുക. വ്യാവസായിക സംരംഭങ്ങൾക്ക് പ്രവർത്തന ചെലവ് കുറയ്ക്കുന്നതിനും ശുദ്ധ ഊർജം ലഭ്യമാക്കുന്നതിനുമാണ് ഈ പദ്ധതി. 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.