ദോഹ: ഖത്തറും കാനഡയും തമ്മിലെ സൗഹൃദം ശക്തമാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ പര്യടനം. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഓട്ടവയിലെത്തിയ അമീർ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയുമായി കൂടിക്കാഴ്ച നടത്തി.വിവിധ മേഖലകളിലെ വ്യാപാര- വാണിജ്യ സഹകരണം, നിക്ഷേപം, സാമ്പത്തിക- അന്താരാഷ്ട്ര സഹകരണം ഉൾപ്പെടെ ചർച്ച നടത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങളിലും ഇരു രാഷ്ട്ര നേതാക്കളും ആശയവിനിമയം നടത്തി. ഗസ്സയിലെ ഇസ്രായേൽ ആക്രമണവും, മേഖലയിലെ സംഘർഷ സാഹചര്യവും യോഗത്തിൽ വിലയിരുത്തി.50 വർഷം പിന്നിടുന്ന നയതന്ത്ര സൗഹൃദം കൂടുതൽ മേഖലകളിലെ സഹകരണത്തിലൂടെ ഊഷ്മളമാക്കുമെന്ന് കൂടിക്കാഴ്ചക്കു ശേഷം അമീർ ‘എക്സ്’ പേജിലൂടെ പങ്കുവെച്ചു.
ജസ്റ്റിൻ ട്രൂഡോയുമായുള്ള ചർച്ചകൾ ഏറെ ക്രിയാത്മകവും സൗഹൃദവുമായിരുന്നുമെന്ന് അമീർ പറഞ്ഞു. ഓട്ടവയിലെ ഗ്ലോബൽ അഫയേഴ്സ് മന്ത്രാലയം ആസ്ഥാനത്ത് കാനഡ പ്രധാനമന്ത്രി ഒരുക്കിയ പ്രഭാത വിരുന്നിലും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽ ഥാനിയും പങ്കെടുത്തു.
അമീരി ദിവാൻ ചീഫ് ശൈഖ് സഊദ് ബിൻ അബ്ദുൽറഹ്മാൻ ആൽ ഥാനി, സുരക്ഷ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, വാണിജ്യ -വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽ ഥാനി, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാശിദ് അൽ ഖാതിർ ഉൾപ്പെടെ ഉന്നതരും പങ്കെടുത്തു. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളി, ശാസ്ത്ര-വ്യവസായ മന്ത്രി ഫിലിപ് ഷാംപെയ്ൻ ഉൾപ്പെടെ പ്രമുഖകരും ആതിഥേയ പക്ഷത്തു നിന്നും പങ്കുചേർന്നു. ചൊവ്വാഴ്ചയെത്തിയ അമീറിനെ ഓട്ടവ വിമാനത്താവളത്തിൽ കാനഡ അന്താരാഷ്ട്ര വികസന കാര്യ മന്ത്രി അഹ്മദ് ഹുസൈൻ സ്വീകരിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.