വൈക്കം സ്വദേശിയെ ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന കാസര്‍ കോട് ഹോസ്ദുര്‍ഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി(28), കൂവപ്പള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്‍(35) എന്നിവരാണു പിടിയിലായത്
കോട്ടയം: വൈക്കം സ്വദേശിയെ ഹണി ട്രാപ്പില്‍പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന രണ്ടു പേര്‍ കൂടി അറസ്റ്റിലായി. കാസര്‍കോട് ഹോസ്ദുര്‍ഗ്, ഗുരുപുരം, മുണ്ടയ്ക്കമ്യാല്‍ വീട്ടില്‍ രജനി(28), കൂവപ്പ ള്ളി പെണ്ടാനത്ത് വീട്ടില്‍ സുബിന്‍(35) എന്നിവരാണു പിടിയിലായത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി യ ഇരുവരെയും റിമാന്‍ ഡ് ചെയ്തു. സംഭവത്തില്‍ എറണാകുളം പുതുവൈപ്പ് തോണിപ്പാലത്തിനു സമീ പം തുറയ്ക്കല്‍ വീട്ടില്‍ ജസ്ലിന്‍ ജോസിനെ(41) നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രജനി വ്യാപാരിയോട് ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് സെപ്റ്റംബര്‍ 28ന് ചേര്‍ത്തല ഒറ്റപ്പുന്നയിലെ ലോ ഡ്ജിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ഒപ്പമുള്ള ചിത്രങ്ങള്‍ പകര്‍ ത്തി. ഈ ചിത്രം ഉപയോഗിച്ച് ഭീഷണി പ്പെടുത്തി 1,35,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ലോഡ്ജിലെത്തിയ വ്യാപാരിയെ മുറിയ്ക്കുള്ളില്‍ വെച്ച്, സഹോദരനെന്ന് പരിചയപ്പെടുത്തിയ സുബിന്‍,സുഹൃത്ത് ജോസിലിന്‍ എന്നിവര്‍ചേര്‍ന്ന് മര്‍ദി ച്ചു.രജനിയോടൊപ്പം നിര്‍ത്തി ഫോട്ടോ എടുത്തു. ഇത് സമൂഹമാധ്യമങ്ങളിലൂടെയും ഫെയ്സ്ബുക്കി ലൂടെയും പ്രചരിപ്പിക്കുമെന്നുപറഞ്ഞ് 50 ലക്ഷം രൂപ അവശ്യപ്പെട്ടു. 20 ലക്ഷം രൂപയ്ക്ക് ഉറപ്പിച്ചു.
വ്യാപാരിയുടെ വീട്ടിലെത്തി 1.35 ലക്ഷം രൂപ വാങ്ങി. ഈ സമയം ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നിര്‍ദേശ പ്രകാരം പൊലീസും വ്യാപാരിയുടെ വീട്ടിലെത്തി. യുവതി ഉള്‍ പ്പെടെ മൂന്നുപേര്‍ കാറിലുണ്ടായിരുന്നു. ഇ തില്‍ ജോസിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ കടന്നുകളഞ്ഞു. കാസര്‍കോട് സ്വദേശിയായ പണമിടപാടുകാരന്റെ കാറാണിതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്ക് 80,000 രൂപ കൊടുത്ത്, ബാക്കി പണം നല്‍കാമെന്നുപറഞ്ഞ് കാര്‍ തട്ടിയെടുക്കുകയായിരുന്നു.
വൈക്കത്തെ വീട്ടിലെത്തിയാണ് സംഘം പണം കൈപ്പറ്റിയത്. ഇതേത്തുടര്‍ന്നാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി എ.ജെ.തോമസ്, വൈക്കം എസ്എച്ച്ഒ കൃഷ്ണന്‍ പോറ്റി, എസ്ഐ അജ്മല്‍ ഹുസൈന്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.