കുവൈത്ത് സിറ്റി : വ്യാജ സൗദി ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലിയ്ക്ക് കയറിയ സ്വദേശി പൗരന് ക്രിമിനല്‍ കോടതി നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രതിയെ ജോലിയില്‍ നിന്ന് പുറത്താക്കാനും കെഡി 105,000 (340,000 ഡോളര്‍) പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സൗദി അധികൃതരുമായി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന നടത്തിയ ശേഷമാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് എന്ന് സ്ഥിരീകരിച്ചത്.
ഈ മാസം ആദ്യവാരം, പത്ത് വര്‍ഷത്തോളം ജോലി ചെയ്യാതെ സര്‍ക്കാര്‍ ശമ്പളം കൈപറ്റിയ കേസില്‍ സ്വദേശി നഴ്സിന് 5 വര്‍ഷം കഠിന തടവും പിഴയും ക്രിമിനല്‍ കോടതി വിധിച്ചിരുന്നു. ആരോഗ്യ മന്ത്രാലയ ജീവനക്കാരിയായ സ്വദേശി നഴ്സിനെയാണ് ശിക്ഷിച്ചത്. ഇവര്‍ കരസ്ഥമാക്കിയ ശമ്പളത്തിന്റെ ഇരട്ടി തുകയായ ഒരു ലക്ഷത്തിപതിനായിരം ദിനാര്‍ പിഴ ചുമത്തിയിരിന്നു.
കഴിഞ്ഞ എതാനും മാസങ്ങളായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എതിരെ ശക്തമായ നടപടികളാണ് കുവൈത്ത് സ്വീകരിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സര്‍വീസിലുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ട്. സ്വകാര്യ കമ്പിനിയിലുള്ളവരുടെ തസ്തിക അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റുകളും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ പരിശോധിച്ച് വരികയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.