എക്സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ തൃശൂര്‍ സെഷന്‍സ് കോടതിയില്‍ എത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇനി കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്
തൃശൂര്‍: ബ്യൂട്ടിപാര്‍ലര്‍ ഉടമയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ ഷീല സണ്ണിയെ പ്രതി സ്ഥാനത്ത് നിന്ന് ഒഴിവാക്കാനായി റിപ്പോര്‍ട്ട് നല്‍കി. എക്സൈസ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ തൃശൂര്‍ സെ ഷന്‍സ് കോടതിയില്‍ എത്തിയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇനി കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാ നമെടുക്കേണ്ടത്.
മാസങ്ങളോളം ജയിലില്‍ കിടന്ന ഷീല കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതയായത്. ഇതിന് പിന്നാലെ യാണ് ഷീലയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തത് ലഹരി വസ്തു അല്ലെന്ന് വ്യക്തമാക്കുന്ന ലാബ് പരിശോധ നാഫലം പുറത്തുവന്നത്. ഈ ഫലം അടങ്ങുന്ന റിപ്പോര്‍ട്ടാണ് നിലവില്‍ കേസ് അന്വേഷിക്കുന്ന എക്സൈ സ് ക്രൈംബ്രാഞ്ചിന്റെ കൊച്ചി വിഭാഗം കോടതിയില്‍ എത്തിച്ചത്. പരിശോധനാഫലത്തിന്റെ അടിസ്ഥാ നത്തില്‍ കേസില്‍ പ്രതിസ്ഥാനത്ത് നിന്ന് ഷീല സണ്ണിയെ ഒഴിവാക്കണമെന്നാണ് എക്സൈസ് ക്രൈംബ്രാ ഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് പരിഗണിക്കുന്ന കോടതിയാണ് ഇക്കാര്യത്തില്‍ ഇനി അന്തിമ തീരുമാനമെടുക്കേണ്ടത്.
അതിനിടെ, ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയതില്‍ സസ്പെന്‍ഷനിലായ എക്സൈസ് ഉ ദ്യോഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ എക്സൈസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് ഷീല സണ്ണിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്ന ഉദ്യോഗസ്ഥന്റെ മൊഴിയുടെ അടിസ്ഥാന ത്തിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് ഫോണ്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷമാണ് സസ്പെന്‍ഷനിലായ എക്സൈസ് ഉദ്യോ ഗസ്ഥന്റെ ഫോണും സിംകാര്‍ഡും എക്സൈസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥന്റെ മൊഴി ശരിയാണോ എന്ന് ഉറപ്പുവരുത്താന്‍ ഫോണും സിംകാര്‍ഡും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.