വ്യാജ രേഖയുണ്ടാക്കി കേരളാ സ്റ്റേറ്റ് ഫിനാന്‍സ്യല്‍ എന്റര്‍പ്രൈസസ്(കെഎസ്എഫ്ഇ) കൊണ്ടോട്ടി ശാഖയില്‍ നിന്നും അരക്കോടിയോളം രൂപ തട്ടിയ ശാഖാമാനേജര്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍
കൊണ്ടോട്ടി : വ്യാജ രേഖയുണ്ടാക്കി കേരളാ സ്റ്റേറ്റ് ഫിനാന്‍സ്യല്‍ എന്റര്‍പ്രൈസസ്(കെഎസ്എഫ്ഇ) കൊണ്ടോട്ടി ശാഖയില്‍ നിന്നും അരക്കോടിയോളം രൂപ തട്ടിയ ശാ ഖാ മാനേജര്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയില്‍. സംഘത്തലവന്‍ കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി രയാസ് വീട്ടില്‍ ജയജിത്ത് എന്ന ജിയോജിത്ത് (42), മാനേജര്‍ കോഴിക്കോട് കോമേരി സ്വദേശി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53) എന്നി വരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സന്തോഷ് കൊണ്ടോട്ടി ശാഖയിലെ ബ്രാഞ്ച് മാ നേജര്‍ ആയിരുന്ന 2016- 18 കാലത്താണ് തട്ടിപ്പ് നടന്നത്.
ഇയാളുടെ സഹായത്തോടെ ജയജിത്ത് ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ നിരവധി ആളുകളു ടെ പേരില്‍ ലക്ഷങ്ങളുടെ കുറിയില്‍ ചേരുകയും കുറി വിളിച്ചെടുത്ത് വിവിധ പേരുകളില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മാനേജരുടെ ഒത്താശയോടെ ലക്ഷങ്ങള്‍ തട്ടുകയുമായിരുന്നു. സംഭവ സമയം ഇയാള്‍ സര്‍ക്കാര്‍ ഹോ സ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്തുവരികയായിരുന്നു. ഇവിടത്തെ സീലു കളും മറ്റും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ രേഖകള്‍ നിര്‍മിച്ചത്. കുറികളുടെ തിരിച്ചടവ് മുടങ്ങിയ സമ യം നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പു പുറത്തായത്.
തുടര്‍ന്ന് നിലവിലെ മാനേജര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടി യി ലായത്. ഒരു വര്‍ഷത്തോളമായി രണ്ട് പേരും സസ്പന്‍ഷനിലാണ്. കെ എസ് എഫ് ഇയുടെ മറ്റു ശാഖകളി ലും ഇവര്‍ സമനരീതിയിലുള്ള തട്ടിപ്പു നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തട്ടിയെടു ത്ത പണം ഉപയോഗിച്ച് പ്ര തി കള്‍ ആഡംബര ജീവിതമാണ് നയിച്ചു വന്നിരുന്നതെന്ന് പോലീസ് പറ ഞ്ഞു. കൂട്ടുപ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി വൈ എസ് പി അശ്റഫ്, ഇന്‍സ്പക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ എസ്‌ഐ നൗഫല്‍ സഞ്ജീവ്, രതീഷ് ഒളരി യന്‍, സബീഷ്, ശബീര്‍, സുബ്രഹ്‌മണ്യന്‍,പ്രശാന്ത് എന്നിവര്‍ണ് ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.