എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നല്‍കിയ കേസില്‍ തനി ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നില്‍ എം ശിവശങ്കര്‍ ആ കാമെന്ന് സ്വപ്ന സുരേഷ്. വ്യാജ പീഡന പരാതി നല്‍കിയെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്വപ്നയുടെ പ്രതികരണം.
തിരുവനന്തപുരം: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നല്‍കിയ കേസില്‍ തനിക്കെ തിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നില്‍ എം ശിവശങ്കര്‍ ആകാമെന്ന് സ്വപ്ന സുരേഷ്. വ്യാജ പീഡന പരാതി നല്‍കിയെന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്വപ്നയുടെ പ്ര തികരണം. സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പി ന്നാലെയാണ് കുറ്റപത്രം നല്‍കിയത്.
അധികാരമുള്ളവര്‍ക്ക് എതിരെ സത്യം പറയുമ്പോള്‍ തിരിച്ചടി തുടങ്ങിയിരിക്കുന്നു എന്നുവേണം കാണാ ന്‍ എന്ന് സ്വപ്ന പറഞ്ഞു. പൊലീസ് ആദ്യം എഴുതി തള്ളിയ കേ സിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ കുറ്റ പ ത്രം നല്‍കിയത്. അധികാരമുള്ളവര്‍ക്ക് എതിരെ സത്യം പറയുമ്പോള്‍ തിരിച്ചടി തുടങ്ങിയിരിക്കുന്നു എ ന്നുവേണം കാണാന്‍ എന്ന് സ്വപ്ന പറഞ്ഞു.
വ്യാജപരാതിക്കേസില്‍ ചോദ്യം ചെയ്യലിലടക്കം ശിവശങ്കര്‍ തന്നെ സഹായിച്ചിരുന്നുവെന്നും ക്രൈം ബ്രാ ഞ്ച് ഉദ്യോഗസ്ഥരുമായി ശിവശങ്കര്‍ സംസാരിച്ചിരുന്നുവെന്നും സ്വ പ്ന പറഞ്ഞു. ശിവശങ്കറിന്റെ പുസ്തക ത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്കെതിരെ നടത്തിയ പ്രതികരണത്തിനുള്ള മറുപടിയാണിതെന്നും സത്യം പറയുമ്പോള്‍ വരുന്ന റിയാക്ഷന്‍ ആണെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു. കേസിനെക്കുറിച്ച് പറയാന്‍ താത്പ ര്യമില്ല. പെട്ടെന്ന് കേസുവന്നതിന് പിന്നില്‍, ശിവശങ്കറിന്റെ അധികാരം ഉപയോഗിച്ച് തന്നെ ഉപദ്രവിക്കാ ന്‍ ആയിരിക്കുമെന്നും സ്വപ്ന പറഞ്ഞു.
വ്യാജ പീഡന പരാതിക്കേസില്‍ സ്വപ്ന സുരേഷിന് ക്രൈംബ്രാഞ്ച് കുറ്റപത്രം
തിരുവനന്തപുരം : എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നല്‍കിയ കേസി ല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയര്‍മാന്‍ ബിനോയ് ജേക്കബ് ആണ് ഒന്നാം പ്രതി. സ്വപ്ന അടക്കം കേ സില്‍ പത്ത് പ്രതികളാണുള്ളത്. പ്രതികള്‍ക്കെതിരെ പരാതി നല്‍കി അഞ്ചു വര്‍ഷം കഴി ഞ്ഞാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
എച്ച് ആര്‍ മാനേജറായിരുന്ന രണ്ടാം പ്രതി സ്വപ്ന സുരേഷാണ് വ്യാജ പരാതിയുണ്ടാക്കിയതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യ ല്‍ ഫസ്റ്റ് ക്ലാസ് മജിസ് ട്രേറ്റ് കോടതിയിലാണ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. എയര്‍ ഇന്ത്യ സാറ്റ്‌സ് ഉദ്യോഗസ്ഥനായിരു ന്ന സിബുവിനെതിരെ വ്യാജ ലൈംഗിക പീഡന പരാതി നല്‍കിയെന്നാണ് കേസ്.
എയര്‍ ഇന്ത്യ സാറ്റ്‌സ് എച്ച് ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുമ്പോഴാണ് സ്വപ്നയും വൈസ് ചെ യര്‍മാന്‍ ബിനോയ് ജേക്കബും ചേര്‍ന്ന് സിബുവിന് എതിരെ മറ്റു ജീവനക്കാരികളുടെ പേരില്‍ വ്യാജ പരാതി നല്‍കിയത്. അന്ന് പരാതി പരിശോധിച്ച ആഭ്യന്തര അന്വേഷണ സമിതി, സിബു കുറ്റക്കാരനാണെന്ന് കണ്ടെത്തി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി.
തുടര്‍ന്ന് സിബു കോടതിയെ സമീപിക്കുകയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരു ന്നു. എന്നാല്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച്, അന്വേഷണത്തില്‍ കാലതാമസം വ രുത്തി. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുറ്റപത്രം നല്‍കിയത്. ആദ്യം എഴുതി തള്ളിയ കേസിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ കുറ്റപത്രം നല്‍കിയിരിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.