പാലക്കാട് ആലത്തൂരിലാണ് വ്യാജ കള്ളു നിര്‍മ്മാണ കേന്ദ്രം കണ്ടെത്തിയത്. കള്ളില്‍ കല ക്കുന്ന തിനായി സൂക്ഷിച്ച 350 ലിറ്റര്‍ സ്പിരിറ്റും പിടി കൂടി. സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേ രെ അറസ്റ്റില്‍
പാലക്കാട്: പാലക്കാട് ആലത്തൂരില്‍ വ്യാജ കള്ളു നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി. കള്ളില്‍ കലക്കു ന്നതിനായി സൂക്ഷിച്ച 350 ലിറ്റര്‍ സ്പിരിറ്റും പിടി കൂടി, ഏഴ് പേരെ അറസ്റ്റ് ചെയ്തു. കണ്ടെത്തിയത് സം സ്ഥാനത്ത് വലിയ വ്യാജ മദ്യദുരന്തം സൃഷ്ടിച്ചേക്കാവുന്ന കേന്ദ്രമാണ്.
സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് വ്യാജ മദ്യ നിര്‍ മ്മാണശാല കണ്ടെത്തിയത്. ആലത്തൂര്‍ അണ ക്കപ്പാറയില്‍ ഉള്‍ പ്രദേശത്തെ വീട് കേന്ദ്രീകരിച്ചാ യിരുന്നു പ്രവര്‍ത്തനം. ചിറ്റൂര്‍ ഭാഗത്തു നിന്നും കള്ള് കെട്ടിടത്തില്‍ എത്തിച്ച്, സ്പിരിറ്റ് ഉപയോഗിച്ച് പഞ്ചസാര ലായിനി ഉണ്ടാക്കി കള്ളില്‍ കലര്‍ത്തുകയാണ് കെട്ടിടത്തില്‍ ചെയ്തിരുന്നത്. 1000 ലിറ്റര്‍ കള്ള് 3000 മുതല്‍ 4000 ലിറ്റര്‍ വരെ ആക്കി ഇരട്ടിപ്പിച്ചായിരുന്നു വില്‍പ്പന നടത്തിയിരുന്നത്.
ഇന്ന് അതിരാവിലെ കെട്ടിടത്തിലേക്ക് വന്ന കള്ളു വണ്ടികളെ പിന്തുടര്‍ന്നാണ് എക്‌സൈസ് സംഘം കേന്ദ്രത്തില്‍ എത്തിയത്.350 ലിറ്റര്‍ സ്പിരിറ്റ് കെട്ടിടത്തില്‍ നിന്നും പിടികൂടി, കട്ടിലുകള്‍ക്ക് അടിയി ല്‍ പ്രത്യേക അറകള്‍ ഉണ്ടാക്കി ആയിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കൂടാതെ 550 ലിറ്റര്‍ സ്പിരിറ്റും പഞ്ചസാര ലായനിയും ചേര്‍ത്ത ദ്രാവകവും, 1500 ലിറ്റര്‍ വ്യാജ കള്ളും, 3 പിക്കപ്പ് വാഹനങ്ങളും, ഒരു ക്വാളിസും, 12 ലക്ഷം രൂപയും എക്‌സൈസ് സംഘം കണ്ടെത്തി.
കോതമംഗലം സ്വദേശി സോമന്‍ നായരുടെ ഉടമസ്ഥതയിലുള്ളതാണ് കേന്ദ്രം. ഇയാളുടെ തൊഴി ലാ ളികളായ ശിവശങ്കരന്‍, ശശി, ചന്ദ്രന്‍, വിന്‍സ ന്റ്, പരമേശ്വരന്‍, ബൈജു എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. സോമന്‍ നായര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും കേസിലെ മുഴുവന്‍ പ്ര തികളെയും പിടികൂടുമെന്നും എക്‌സൈസ് സംഘം വ്യക്തമാക്കി.
സിഐമാരായ അനികുമാര്‍, സദയകുമാര്‍, കൃഷ്ണകുമാര്‍, എസ് ഐമാരായ മധുസൂധനന്‍ നായര്‍, സെന്തില്‍കുമാര്‍ തുടങ്ങിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.