വ്യവസ്ഥാപിത നോവൽ ഘടനാ രൂപത്തെ ലംഘിച്ച പുതിയ കാല രചനയാണ്‌ “നഗരത്തിന്റെ മാനിഫെസ്റ്റോ ” എം മുകുന്ദൻ

ഒട്ടേറെ പ്രത്യേകതയുള്ള നോവലാണ് പ്രേമൻ ഇല്ലത്ത് രചിച്ച ഈ നോവൽ.
നമ്മൾ തുടർന്നു വന്ന നോവലിന്റെ രൂപഘടനയിൽ നിന്നും വ്യതിചലിച്ചു വായനയെ പുനർനിർമ്മിക്കാൻ പ്രേരിപ്പിക്കുന്ന രചനയാണിത്.നഗരജീവിതം പോലെ വേഗതയാണ് ഈ നോവലിനെ ചലനാത്മകമാക്കുന്നത്.

എണ്ണമറ്റ കഥാപാത്രങ്ങൾ നഗരത്തിന്റെ ആൾക്കൂട്ടം പോലെ വന്നുപോകുമ്പോഴും ഓരോ ആളും നമ്മെ പിന്തുടരുന്ന വായനാനുഭവം തരുന്നു. കേന്ദ്ര കഥാപാത്രം ഒരു വൻ നഗരമാകുന്ന അപൂർവതയാണ് ഈ നോവൽ വായനയെ ഭ്രമാത്മകമാക്കുന്നതു. നോവൽ രചന യിൽ പരീക്ഷണ ങ്ങൾ നടക്കുന്ന പുതിയ കാലത്ത് നഗരത്തിന്റെ മാനിഫെസ്റ്റോ ഏറ്റവും പുതിയ ട്രെൻഡ് ആയി മാറും എന്ന് ഞാൻ അനുമാനിക്കുന്നു. മുംബൈ നഗരത്തെ കുറിച്ച് ആഴമുള്ള ഒരു രചന എന്ന എന്റെ ആഗ്രഹം കൂടിയാണ് നഗരത്തിന്റെ മാനിഫെസ്റ്റോ പൂർത്തീകരിച്ചിരിക്കുന്നത് എന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ടു അദ്ദേഹം പറഞ്ഞു.

പുതിയ കാല വായനാ ശീലങ്ങളോട് ചേർന്നു നിൽക്കുന്ന ര ചനയാണ് പ്രേമൻ ഇല്ലത്ത് ന്റെ നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന് പുസ്തകം സ്വീകരിച്ചു കൊണ്ടു സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും കഥാകൃതുമായ അശോകൻ ചരുവിൽ പറഞ്ഞു. ഒരു നഗരത്തെ എങ്ങിനെ വായിക്കാമെന്ന് ഈ രചന പ്രേരണ നൽകുന്നു.

“പുറത്താക്കപ്പെട്ടവരുടെ പുസ്തകം “എന്ന ബ്രഹത്തായ ക്യാൻവാസിൽ എഴുതിയ നോവലിനു ശേഷം പ്രേമൻ ഇല്ലത്ത് എഴുതിയ നഗരത്തിന്റെ മാനിഫെസ്റ്റോ, ലോകത്തിലെ എണ്ണപ്പെട്ട നഗര രചനകളിൽ സ്ഥാനം പിടിക്കുമെന്ന് പുസ്തകം പരിചയപ്പെടുത്തിയ കഥാകൃത്ത്‌ ഐസക് ഈപ്പൻ പറഞ്ഞു. നഗരം പോലും അറിഞ്ഞിട്ടി ല്ലാത്ത മനുഷ്യരുടെ കഥ നമ്മെ വിസ്മയിപ്പിക്കും
ഡബ്ലിൻ നഗരത്തെ അധി കരിച്ചു ജെയിംസ് ജോയ്സി എഴുതിയ Ulysses” എന്ന നോവൽ നോട് ചേർന്നു നിൽക്കുന്ന രചനയാണിത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ അനിവാര്യമാ
ണ്.

പ്രണയവും, കുറ്റകൃത്യങ്ങളും, ചരിത്രവും എല്ലാം വായനയിലെത്തുമ്പോഴും, മാനവികതയും ആർദ്രതയും നീട്ടുന്ന നഗരം, നഗരത്തിന്റെ മാനിഫെസ്റ്റോ വായനയെ ക്ശനപ്പെട്ടതാ ക്കുന്നു എന്ന് മാധ്യമ, പ്രവർത്തകനും, എഴുത്തുകാരനുo, സംവിധായ കനുമായ മായ ഇ എം അഷ്‌റഫ്‌ പറഞ്ഞു. വ്യത്യസ്തമായ രചനയാണിത്. നോവൽ രചനയുടെ പുതിയ മാനം ഇത് മുന്നോട്ടു വെക്കുന്നു.

പുസ്തകത്തിന്റെ മുഖവുര തന്നെ വായനയിലേക്ക് വലിച്ചടുപ്പി ക്കുന്ന താണെന്നു, മുഖവുര വായിച്ചു കേൾപ്പിച്ചുകൊണ്ട്, ചടങ്ങിൽ ആശംസാ പ്രസംഗത്തിൽ സാഹിത്യ അക്കാഡമി സെക്രട്ടറി സി പി അബുബക്കർ പറഞ്ഞു..

കേരള സാഹിത്യ അക്കാഡമിയിൽ നടന്ന ചടങ്ങിൽ കറന്റ്‌ ബുക്സ് മാനേജർ കെ ജെ ജോണി സ്വാഗതം ആശംസിച്ചു. വായിച്ച സമീപകാല നോവലുകളിൽ ഏറ്റവും വ്യത്യസ്തമായ രചനയാണ്‌ നഗരത്തിന്റെ മാനിഫെസ്റ്റോ, എന്ന് എം മുകുന്ദൻ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.