വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മൂന്നാം തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി ആന്ധ്രാപ്രദേശ്. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് തയ്യാറാക്കിയ പട്ടിക ധനമന്ത്രി നിര്‍മല സീതാരാമനാണ് പുറത്തിറക്കിയത്.
പട്ടികയില്‍ 12-ാം സ്ഥാനത്തായിരുന്ന ഉത്തര്‍പ്രദേശ് ഇത്തവണ രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയില്‍ ജമ്മു കശ്മീര്‍ 21-ാം സ്ഥാനത്തും കേരളം 28-ാം സ്ഥാനത്തുമാണ്. 36-ാം സ്ഥാനത്തുള്ള ത്രിപുരയാണ് ഏറ്റവും ഒടുവില്‍.
രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തെലങ്കാന ഇത്തവണ മൂന്നാം സ്ഥാനത്തായി. ഇവയ്ക്ക് പിന്നാലെ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ സംസ്ഥാനങ്ങള്‍ ഇവയാണ് – മധ്യപ്രദേശ് (നാല്), ജാര്‍ഖണ്ഡ് (അഞ്ച്), ഛത്തീസ്ഗഢ് (ആറ്), ഹിമാചല്‍ പ്രദേശ് (ഏഴ്), രാജസ്ഥാന്‍ (എട്ട്), പശ്ചിമ ബംഗാള്‍ (ഒമ്പത്), ഗുജറാത്ത് (പത്ത്). കഴിഞ്ഞ തവണ 23-ാം സ്ഥാനത്തായിരുന്ന ഡല്‍ഹി ഇത്തവണ 12-ാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തുനിന്നാണ് ഗുജറാത്ത് പത്തില്‍ എത്തിയത്. അസം 20-ാം സ്ഥാനത്തും, ഗോവ 24-ാം സ്ഥാനത്തും, ബിഹാര്‍ 26-ാം സ്ഥാനത്തുമുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.