Breaking News

വ്യവസായ പുനരുദ്ധാരണത്തിന് മാസ്റ്റര്‍ പ്ലാന്‍, നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ; ആധുനികവത്ക്കരണം ലക്ഷ്യമിട്ട് മന്ത്രി പി രാജീവ്

യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍

  1. പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍
  2. മാസ്റ്റര്‍ പ്ലാനുകള്‍ അനുസരിച്ചായിരിക്കും ഭാവിയില്‍ സര്‍ക്കാര്‍ പദ്ധതി വിഹിതം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുക
  3. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തും
  4. സംരംഭകരുടെ പ്രശ്‌ന പരിഹരിക്കുന്നതിനായി പരാതി പരിഹാര നിയമ സംവിധാനവും ഉപദേശക സമിതിയും
  5. സര്‍ക്കാര്‍ല സഹായം ഒറ്റയടിക്ക് നല്‍കി പൊതുമേഖല സ്ഥാപനങ്ങളെ സ്വയം പര്യാപ്തത കൈവരിക്കും
  6. കൊച്ചി- ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി സമയബന്ധിതമായി പൂര്‍ത്തിയാക്കും
  7. വ്യവസായ സ്ഥാപനങ്ങളില്‍ കേന്ദ്രീകൃത നിയമനം നടത്തുന്നതിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കും
  8. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപു ലീകരണത്തിനുമായി വിശദമായ മാസ്റ്റര്‍ പ്ലാ നുകള്‍ തയ്യാറാക്കാന്‍ വ്യവസായ മന്ത്രി പി. രാജീവ് നിര്‍ ദ്ദേശിച്ചു. ഒരു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും. ഇതിനനുസ രിച്ചായിരി ക്കും ഭാവിയിലുള്ള സര്‍ക്കാര്‍ പദ്ധതി വിഹിതം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുക. കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിങ് സമ്പ്രദായം ഏര്‍പ്പെടുത്തും. സംരംഭകരുടെ പ്രശ്‌നങ്ങ ള്‍ പരിഹരിക്കുന്നതിനായി പരാതി പരിഹാര നിയമ സംവിധാനവും ഉപദേശക സമിതിയും രൂപീക രിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ സഹായം ഒറ്റയടിക്ക് നല്‍കി പൊതുമേഖലാ സ്ഥാ പനങ്ങളെ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുളള സാഹചര്യം സൃഷ്ടിക്കും. കൊച്ചി- ബാംഗ്ലൂര്‍ വ്യവസായ ഇടനാഴി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായും വ്യവസായ മന്ത്രി പറഞ്ഞു.

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ പിഎസ്സി വഴി നിയമനം നടത്താത്ത തസ്തികകളില്‍ കേന്ദ്രീകൃത നിയമനം നടത്തുന്നതിന് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കും. ഇതോടൊപ്പം പൊതു മേഖലാ സ്ഥാപനങ്ങളിലെ ഒഴിവുള്ള മാനേജിങ് ഡയറക്ടര്‍മാരുടെ തസ്തികകള്‍ സെലക്ഷന്‍ ബോര്‍ ഡ് വഴി നികത്തും. പ്രവര്‍ത്തനമൂലധനം കണ്ടെത്തുന്നതിനായി സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവി ഷ്‌കരിക്കണം. വിപുലീകരണം, ആധുനികവത്ക്കരണം, നവീകരണം എന്നിവയൊക്കെ ഉള്‍പ്പെടു ത്തിയായിരിക്കണം ഇത് ചെയ്യേണ്ടത്.

എംഡിമാരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതോടൊപ്പം സീ നിയര്‍ ഉദ്യോഗസ്ഥരുടെ പെര്‍ഫോമന്‍സ് അപ്രൈസല്‍ സംവിധാനം നടപ്പാക്കുന്നതിനും പ്രതിമാ സ  പ്രവര്‍ത്തന അവലോകനം നടത്തുന്നതിനുമുള്ള സംവിധാനവും നടപ്പാക്കും. വ്യവസായ ങ്ങളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആ രംഭിക്കും.

സര്‍വകലാശാലകളിലെ ഗവേഷണ വിഭാഗങ്ങളും വിവിധ കമ്പനികളുമായി ഇതിനായി ഉടന്‍ ചര്‍ച്ച നടക്കും. ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡില്‍ മൂന്നിലൊന്ന് പേര്‍ അതത് മേഖലകളിലെ വിദഗ്ധരായിരിക്കും. ഈസ് ഓഫ് ഡ്യൂയിങ് ബിസിനസ്സ് ഇന്‍ഡക്‌സില്‍ ആദ്യ 10 സം സ്ഥാ നങ്ങളില്‍ ഒന്നായി കേരളത്തെ ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീ രുമാനിച്ചു.

കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വിവിധ പൊതുമേഖലാ സ്ഥാപന മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.